ദളപതി വിജയ് നായകനായി തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ലിയോ.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് എത്തിയ ചിത്രം ബോക്സ് ഓഫീസിൽ കുതിപ്പ് നടത്തുകയാണ്.
ആദ്യ ദിനം തന്നെ ചിത്രം 148 കോടിയോളം നേടിയിരുന്നു. സിനിമക്ക് സമ്മിശ്ര പ്രതികരണം നേടുമ്പോഴാണ് ലിയോയുടെ ബോക്സ് ഓഫീസ് കുതിപ്പ്.
ചിത്രം റിലീസ് ചെയ്ത് 7 ദിവസം കഴിഞ്ഞിരിക്കുകയാണ്. ഈ വേളയിൽ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത് വിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.
7 ദിനം കൊണ്ട് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 461 കോടിയാണ് എന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്. ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ പുറത്ത് വിട്ടത് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.
വിമർശകരെ നിങ്ങൾ വിമർശിച്ചു കൊണ്ടിരുന്നോ ദളപതി റെക്കോർഡ് സ്ഥാപിക്കുന്ന തിരക്കിലാണ് എന്നാണ് ദളപതി ആരാധകർ പറയുന്നത്.
അതേസമയം മലയാളത്തിലും ചിത്രം റെക്കോർഡ് ഇടുകയാണ്. 7ദിവസം കൊണ്ട് 47 കോടിയോളം രൂപയാണ് കേരള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത്.
അതേസമയം വൻ ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു ലിയോ. വിക്രത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിന് ശേഷം ലോകേഷ് വിജയ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമെന്ന നിലയിലും വൻ ഹൈപ്പുമായിട്ടായിരുന്നു ലിയോ എത്തിയത്.