ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നതെങ്കിലും ബോക്സ് ഓഫീസില്‍ മാജിക് തീര്‍ക്കുകയാണ് ദളപതി.
ആദ്യ ദിനത്തില്‍ മാത്രം ആഗോള തലത്തില്‍ 140 കോടിയോളം രൂപ ചിത്രം നേടി എന്നാണ് സിനിമ ട്രാക്കര്‍മാര്‍ കണക്ക് കൂട്ടുന്നത്. തമിഴ് സിനിമ ചരിത്രത്തിലെ റെക്കോര്‍ഡാണിത്.
അതേസമയം വന്‍ ഹൈപ്പുമായി എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. എന്നാല്‍ ചിത്രത്തിന്റെ കളക്ഷനെ ഇത് പ്രതികൂലമായി ബാധിച്ചിട്ടില്ല.
ഷോകള്‍ പലതും ഹൗസ് ഫുള്ളായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിന് ശേഷം വിജയ് ലോകേഷ് ചിത്രമെന്ന നിലയിലും വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലിയോ.
അതേസമയം നിരവധി പേരാണ് ചിത്രത്തില്‍ അതിഥികളായി എത്തുന്നത്. സിനിമ റിലീസ് ആകുന്നതിന് മുന്നേ ലിയോ എല്‍സിയു ചിത്രമാണോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ചിത്രം എല്‍സിയു ആണെന്ന് അറിഞ്ഞതോടെ ആരാധകര്‍ ആവേശത്തിലാണ്.