വന്‍ ഹൈപ്പുമായി എത്തിയ വിജയ് ചിത്രമാണ് ലിയോ. വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും മാസ്റ്ററിന് ശേഷം വിജയ് ലോകേഷ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വന്‍ പ്രതീക്ഷയോടെയായിരുന്നു ചിത്രം എത്തിയത്.
അതുകൊണ്ട് തന്നെ ചിത്രം എത്തിയത് വന്‍ ഹൈപ്പുമായിട്ടായിരുന്നു. ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ തന്നെ ചിത്രം ആഗോളത്തില്‍ നേടിയത് 148.5 കോടി രൂപയായിരുന്നു. ഒരു തമിഴ് ചിത്രം ആദ്യ ദിനത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനായിരുന്നു ലിയോ സ്വന്തമാക്കിയത്.
ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനും ലിയോ നേടിയിരുന്നു. ചിത്രം ഇതിനോടകം 200 കോടി നേടിയിരുന്നു. അതുകൊണ്ട് തന്നെ വിജയ്-ലോകേഷ് ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്ന് ആയിരുന്നു വിജയ് ആരാധകര്‍ പറഞ്ഞത്.
അങ്ങനെ സംഭവിച്ചാല്‍ തമിഴ് സിനിമയുടെ ഒരു പുതുചരിത്രം ആയിരിക്കും അത്. ഇന്നുവരെ ഒരു കോളിവുഡ് ചിത്രവും ആ കളക്ഷന്‍ നാഴികക്കല്ലിലേക്ക് പോയിട്ടില്ല.
എന്നാല്‍ ഇപ്പോഴിത 1000 കോടി ക്ലബ്ബിലേക്ക് ലിയോ എത്തില്ല എന്ന് പറയുകയാണ് ലിയോ നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇതിനുള്ള കാരണവും എസ് എസ് ലളിത് കുമാര്‍ വ്യക്തമാക്കുന്നത്.
‘മുഴുവന്‍ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും ഗംഭീര ഓപണിംഗ് ആണ് ലിയോയ്ക്ക് ലഭിച്ചത്. ലിയോ 1000 കോടി നേടുമെന്ന് സംസാരമുണ്ട്. പക്ഷേ അത് നടക്കില്ല.
അതിന് കാരണം ഉത്തരേന്ത്യയിലുള്ള വളരെ പരിമിതമായ റിലീസ് ആണ്. നെറ്റ്ഫ്ലിക്സുമായി ഞങ്ങള്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം മാത്രമാണ് അവിടുത്തെ മള്‍ട്ടിപ്ലെക്സ് ശൃംഖലകള്‍ ഒരു പുതിയ നിബന്ധനയുമായി എത്തിയത്.
ഒടിടി റിലീസ് രണ്ട് മാസത്തിനുശേഷം മാത്രം പറ്റൂവെന്ന്. അവരുടെ നിബന്ധനകള്‍ അനുസരിച്ച് നമുക്ക് ആ മാര്‍ക്കറ്റിലേക്ക് കടക്കാനാവില്ല.
ഉത്തരേന്ത്യ ഇല്ലെങ്കിലും വിദേശ മാര്‍ക്കറ്റുകള്‍ നമ്മള് ശ്രദ്ധിച്ചു. അവിടെനിന്നാണ് ഇപ്പോള്‍ കൂടുതല്‍ സംഖ്യ വരുന്നത്. അവിടെ ഏത് രീതിയില്‍ പടം ഇറക്കണമെന്നത് ഏറെ ആലോചിച്ചാണ് ചെയ്തത്’, ലളിത് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ലിയോയുടെ ഹിന്ദി പതിപ്പ് ദേശീയ മള്‍ട്ടിപ്ലെക്സ് ശൃംഖലകള്‍ ബഹിഷ്കരിച്ചിരുന്നു. ലിയോയുടെ ഒടിടി റിലീസിലേക്കുള്ള ദൈര്‍ഘ്യം കുറവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയ മള്‍ട്ടിപ്ലെക്സ് ശൃംഖലകള്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബഹിഷ്കരിച്ചിരുന്നു.
അതേസമയം 5 കോടിയോളം ഗ്രോസ് ആണ് ആദ്യദിനത്തെ കണക്കനുസരിച്ച് ലിയോയുടെ ഉത്തരേന്ത്യന്‍ കളക്ഷന്‍.