Film News

ലെനയുടെ പ്രണയ വിവാഹമോ, അതിനാലാണോ വിവാഹം മറച്ചുവച്ചത്?; നടി മനസ്സ് തുറക്കുന്നു

കഴിഞ്ഞ ദിവസമായിരുന്നു താന്‍ രണ്ടാമതും വിവാഹം കഴിച്ച കാര്യം നടി ലെന ആരാധകരെ അറിയിച്ചത്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായ പ്രശാന്ത് ബാലകൃഷ്ണനെ ആയിരുന്നു നടി വിവാഹം കഴിച്ചത്.

- Advertisement -

ജനുവരിയില്‍ വിവാഹം കഴിഞ്ഞതാണ് എന്നും നടി പറഞ്ഞിരുന്നു. ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന പ്രഖ്യാപനമായിരുന്നു നടി നടത്തിയത്.

വിവാഹ വിവരം പുറത്ത് വന്നതിന് പിന്നാലെ നടിയുടെത് പ്രണയ വിവാഹമാണ് എന്ന തരത്തില്‍ പ്രചരണം എത്തിയിരുന്നു. അതിനാലാണ് വിവാഹം രഹസ്യമാക്കി വച്ചത് എന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണം.

എന്നാല്‍ ഇപ്പോഴിത തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് ലെന. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണ് എന്നാണ് ലെന പറയുന്നത്.

പ്രശാന്ത് ഗഗന്‍യാന്‍ ദൗത്യത്തിലെ പങ്കാളിയായതു കൊണ്ടാണ് വിവാഹ വാര്‍ത്ത നേരത്തേ പുറത്തുവിടാതിരുന്നത് എന്നാണ് നടി പറയുന്നത്.

ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോള്‍ ജീവിതത്തില്‍ നടക്കുന്നത്. ഇപ്പോള്‍ കൊച്ചിയിലില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന തന്റെ പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച്, വിവാഹ വിശേഷങ്ങള്‍ പങ്കുവയ്ക്കുമെന്നും ലെന പറഞ്ഞു.

ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തില്‍ അംഗമാണ് ലെനയുടെ ഭര്‍ത്താവും വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍. കഴിഞ്ഞ ജനുവരി 17 നാണ് പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്തും ലെനയും വിവാഹിതരായത്.

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാന്‍’ യാത്രികരാകാന്‍ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചിരുന്നു. ദൗത്യ സംഘത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണന്‍. ലെനയും ചടങ്ങില്‍ പങ്കെടുത്തു.

2025ല്‍ ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശത്തെത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയില്‍ എത്തുന്നതാണ് ഗഗന്‍യാന്‍ ദൗത്യം.

Abin Sunny

Recent Posts

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

25 mins ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

57 mins ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

6 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

6 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

18 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

19 hours ago