ഗംഭീരമായ അവതരണമാണ് താരം ലക്ഷ്മി നക്ഷത്രയുടെത്. ഈ താരം സ്ക്രീനിലേക്ക് എത്തി കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് പിന്നീട് ചാനല്‍ മാറ്റാന്‍ തോന്നില്ല. യാതൊരു കൃത്രിമത്വവും ഇല്ലാത്ത ലക്ഷ്മിയുടെ അവതരണവും നിഷ്കളങ്കമായ ആ സംസാരം എല്ലാം ഏറെ രസകരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലക്ഷ്മി.
ഇപ്പോള്‍ സ്റ്റാര്‍ മാജിക്കിലാണ് ലക്ഷ്മി തിളങ്ങി നില്‍ക്കുന്നത്. പേരുപോലെ പരിപാടിയുടെ തിളക്കത്തിന് പിന്നിലും താരത്തിന്റെ സപ്പോട്ടാണ്. ഇവിടെയും തന്റെ മികച്ച അവതരണം കാഴ്ചവെക്കാന്‍ ലക്ഷ്മിക്ക് കഴിയാറുണ്ട്. ഒരുപക്ഷേ സ്റ്റാര്‍ മാജിക് വിജയത്തിന്റെ കാരണവും ലക്ഷ്മി തന്നെയാണെന്ന് പറയേണ്ടി വരും.
ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. കാസര്‍കോട് നടന്ന ഒരു കല്യാണ ആഘോഷത്തില്‍ പങ്കെടുത്ത വീഡിയോ ആണ് ഇത്. വീട്ടില്‍ നിന്ന് പുറപ്പെട്ടത് മുതല്‍ കല്യാണ ആഘോഷത്തിന് പങ്കെടുക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ലക്ഷ്മി വീഡിയോയിലൂടെ കാണിക്കുന്നു.
കല്യാണ ചെറുക്കന്റെ സഹോദരന് പെണ്ണിനും ചെറുക്കനും നല്കിയ സര്‍പ്രൈസ് ആയിരുന്നു ലക്ഷ്മിയുടെ വരവ് . അവിടെ എല്ലാവരും ലക്ഷ്മിയുടെ വലിയ ഫാനാണ്. ഇത്രയും അധികം സെലിബ്രിറ്റികള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് തന്നെ മാത്രം വിളിച്ചു എന്ന് ലക്ഷ്മി ചോദിക്കുന്നുണ്ട്. Always Lakshmi എന്നായിരുന്നു ഇതിന് എല്ലാ സര്‍പ്രൈസും ഒരുക്കിയ ഫവാസിന്റെ മറുപടി.
വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയ ലക്ഷ്മിയെ കാണാന്‍ ഇവിടെ നിരവധി പേരാണ് എത്തിയത്. എല്ലാവരും ലക്ഷ്മിക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിനിടെ തന്റെ ആരാധകര്‍ക്ക് ഫ്ളൈങ് കിസ്സ് കൊടുക്കുകയും ചെയ്തു ലക്ഷ്മി. അതേസമയം നേരിട്ട് ചോദിക്കരുതെന്നും വീട്ടില്‍ നിന്ന് അമ്മയും അച്ഛനും ചീത്ത പറയും എന്നും ലക്ഷ്മി പറഞ്ഞു .