ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭ പാസാക്കി. യൂണിവേഴ്സിറ്റികളിലെ വി.സി നിയമനത്തില്‍ ചാന്‍സലറുടെ അധികാരം കുറച്ച് സര്‍ക്കാരിന് മേല്‍ക്കൈ ലഭിക്കുന്ന തരത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്.
ബില്ലിന്മേല് നിയമസഭയില്‍ വലിയ വാഗ്വാദങ്ങളാണ് നടന്നത്. ആര്.എസ്.എസ്വല്‍ക്കരണം തടയാനും ജനാധിപത്യം ഉറപ്പിക്കാനുമാണ് ഭേദഗതിയെന്ന് ഭരണപക്ഷം വാദിച്ചു. ജനാധിപത്യവല്‍ക്കരണത്തിനും അക്കാദമിക് താല്പര്യങ്ങള് ഉറപ്പാക്കാനുമാണ് ഭേദഗതി ബില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പറഞ്ഞു. അതിനിടെ ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായി ആഞ്ഞടിച്ചു. സര്‍ക്കാരിന്റെ പാവകളെ വിസിയായി നിയമിക്കാനാണ് നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.
നിയമതടസം ഒഴിവാക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് പകരം പ്രതിനിധിയെ ഉള്‍പ്പെടുത്തിയ ഭേദഗതിക്കാണ് സഭ അംഗീകാരം നല്‍കിയത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാവില്ല. പകരം വൈസ് ചെയര്മാന് നിര്‍ദേശിക്കുന്ന ആളെ അംഗമാക്കുന്ന രീതിയിലാണ് ഭേദഗതി. അതേസമയം, ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്ന എന്ന കടമ്പകൂടി സര്‍ക്കാരിന് കടക്കാനുണ്ട്.