മലയാളികൾക്ക് സുപരിചിതയായ നടിയാണ് ജോമോൾ. ബാലതാരമായാണ് ജോമോൾ സിനിമയിലെത്തുന്നത്. ചെറുപ്പത്തിൽ തന്നെ തൻറെ അഭിനയമികവ് താരം തെളിയിച്ചിട്ടുണ്ട്. അതിനുശേഷം നായികയായി മലയാളത്തിൽ അരങ്ങേറി. ഒരുപാട് ചിത്രങ്ങൾ താരം ചെയ്തിട്ടുണ്ട്.
ജയറാം നായകനായ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് നായികയായി ജോമോൾ വരുന്നത്. താരം അഭിനയിച്ച എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രം പ്രേക്ഷകർക്ക് മറക്കുവാനാവില്ല. ദീപസ്തംഭം മഹാശ്ചര്യം, പഞ്ചാബിഹൗസ്, നിറം തുടങ്ങിയ ചിത്രങ്ങൾ ഒക്കെ സൂപ്പർ ഹിറ്റുകളായിരുന്നു. അതിനിടയിലാണ് രണ്ടായിരത്തി രണ്ടിൽ താരം വിവാഹിതയാകുന്നത്. പ്രണയവിവാഹമായിരുന്നു അത്. ഇപ്പോൾ നടി നിരഞ്ജന അനൂപ് പങ്കുവെച്ച് ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.
View this post on Instagram
ചോക്ലേറ്റിന് വേണ്ടി തല്ലു പിടിക്കുന്ന ജോമോളുടെ വീഡിയോ ആണ് ഇത്. നിരഞ്ജനയുടെ അമ്മയോടാണ് താരം ചോക്ലേറ്റിന് വേണ്ടി തല്ലു കൂടുന്നത്. ചോക്ലേറ്റ് ആയി തല്ലു പിടിക്കുന്ന ജോമ ആൻറിയും അമ്മയും എന്നാണ് താരം ഇതിനു നൽകിയിരിക്കുന്ന ക്യാപ്ഷൻ. വളരെ രസകരമായ ഒരു വീഡിയോ ആണിത്.
രസകരമായ കമൻറുകൾ ഇതിന് വരുന്നുണ്ട്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്ര രംഗത്ത് എത്തുന്നത്. ഈ ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചത് ജോമോൾ ആണ്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട് താരത്തിന്.