Celebrity news

ഒരു പൈസയും വാങ്ങാതെയാണ് രാജു ആ സിനിമയിൽ അഭിനയിച്ചത്.20,000 രൂപ അവസാന ദിവസം കൊടുത്തപ്പോൾ മുരളിചേട്ടൻ പറഞ്ഞത് വിങ്ങലാണ് ഇന്നും

ലാൽ ജോസ് സംവിധാനം ചെയ്ത ശ്രദ്ധേയ സിനിമകളിൽ ഒന്നാണ് അച്ഛനുറങ്ങാത്ത വീട്. 2006 ൽ പുറത്തിറങ്ങിയ സിനിമയിൽ മുക്ത, സലിം കുമാർ, സംവൃത സുനിൽ, ഇന്ദ്രജിത്ത്, മുരളി, സുജ കാർത്തിക തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.അണിയറയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്. ഏറെ പ്രതിസന്ധികൾ നേരിട്ടാണ് സിനിമ പൂർത്തിയാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം. ഷൂട്ടിം​ഗ് ആരംഭിച്ച് ദിവസങ്ങൾ മുന്നോട്ട് പോകുന്തോറും ചെറിയ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാൻ‍ തുടങ്ങി. ഷൂട്ടിം​ഗ് തുടങ്ങി നാല് ദിവസമായപ്പോൾ ഒന്ന് വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് പ്രൊഡ്യൂസർ പോയി. പിന്നെ തിരിച്ച് വന്നില്ല.മറ്റൊന്ന് സ്വന്തം പണം ചെലവാക്കിയും പലരിൽ നിന്നും കടം വാങ്ങിയുമാണ് ഷൂട്ടിം​ഗ് മുന്നോട്ട് പോയതെന്ന് ലാൽ ജോസ് പറയുന്നു. ഞെങ്ങി ഞെരുങ്ങി ഒരു തരത്തിൽ ഷൂട്ടിംഗ് പൂർത്തിയാക്കി. സലിം കുമാറിൽ നിന്നും പണം വാങ്ങി. അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വർണം പണയം വെച്ചൊക്കെയാണ് സിനിമ തീർത്തത്. മുരളിയേട്ടൻ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

- Advertisement -

അദ്ദേഹത്തോട് എന്നും നന്ദിയുണ്ട്. സലിം കുമാർ നായകനാകുന്ന ചിത്രത്തിൽ മുരളി ചേട്ടനെ സഹനടനായി വിളിക്കുന്നത് എനിക്കിത്തിരി വിഷമം ഉള്ള കാര്യമായിരുന്നു. മറ്റൊരു നടനെ ആലോചിച്ചെങ്കിലും പ്രതിഫലം കാരണം പകരമാെരാളെ ആലോചിക്കേണ്ടി വന്നു. മടിച്ച് കൊണ്ടാണ് മുരളി ചേട്ടനെ സമീപിച്ചതെങ്കിലും അദ്ദേഹം സിനിമ ചെയ്യാൻ തയ്യാറായെന്ന് ലാൽ ജോസ് ഓർത്തു. ബാക്കി പ്രതിഫലമായ 20,000 രൂപ അവസാന ദിവസം കൊടുത്തപ്പോൾ മുരളി ചേട്ടൻ പണം തിരികെ നൽകി.സിനിമ പൂർത്തിയാക്കാൻ നീ നടത്തുന്ന സർക്കസ് ഞാൻ കണ്ടതാണ്. ഈ പണം കൊണ്ട് വേറൊരാളെ സെറ്റിൽ ചെയ്യാൻ പറ്റുമെങ്കിൽ അത് ചെയ്തോ എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആലോചിക്കുമ്പോൾ ഇപ്പോഴും വിങ്ങലാണെന്നും ലാൽ ജോസ് തുറന്ന് പറഞ്ഞു. സിനിമയിൽ ചെറിയൊരു വേഷം ചെയ്ത പൃഥിരാജും പ്രതിഫലം വാങ്ങിയില്ലെന്ന് താരം പറഞ്ഞു

ഡബ്ബിം​ഗ് സമയത്ത് ഒരു ബ്ലാങ്ക് ചെക്ക് എഴുതി രാജുവിന് കൊടുത്തു. ബാങ്കിൽ ഒന്നുമില്ല. പക്ഷെ എത്രയാണ് എഴുതുന്നതെന്ന് വെച്ചാൽ അത് ബാങ്കിൽ ഇടണം. ചെക്ക് രാജുവിന് കൊടുത്തപ്പോൾ ഈ സിനിമയിൽ ഞാൻ അഭിനയിച്ചത് ലാലുവേട്ടനുള്ള എന്റെ സമ്മാനമാണ്, എനിക്കൊന്നും വേണ്ടെന്ന് പറഞ്ഞു. ഒരു പൈസയും വാങ്ങാതെയാണ് രാജു ആ സിനിമയിൽ അഭിനയിച്ചത്.

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

4 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

5 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

5 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

5 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

6 hours ago