മലയാളത്തില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. നാടക രംഗത്തിലൂടെ സിനിമയിലേക്ക് പ്രവേശിച്ച ലക്ഷ്മി ചെറുപ്രായത്തില്‍ തന്നെ വിവാഹിതയായി. നേരത്തെ ലക്ഷ്മി വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ പോയതും , അത്നടക്കാതെ മടങ്ങി വന്നതിനെക്കുറിച്ചും ലക്ഷ്മി പറയുന്നുണ്ട്. ഭാഗ്യലക്ഷ്മി അവതാരികയായിട്ട് എത്തുന്ന ഒരു ഷോയിലാണ് ഭര്‍ത്താവ് ജയേഷിനൊപ്പം ലക്ഷ്മി എത്തിയിരുന്നത്.
ജയേഷിന്റെ അച്ഛനെയാണ് താന്‍ ആദ്യം പരിചയപ്പെട്ടതെന്ന് ലക്ഷ്മി പറയുന്നു. പാട്ടുകള്‍ പാടുന്നതിന് വേണ്ടി അച്ഛന് വന്നപ്പോഴാണ് ആദ്യം കാണുന്നത്. പരിചയപ്പെട്ടപ്പോള്‍ തന്നെ പുറത്തുനിന്നുള്ള ഒരു കുട്ടിയാണെന്ന് തോന്നുകയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എന്റെ രണ്ട് ആണ്മക്കളില് ഒരാളെ കൊണ്ട് നിന്നെ കെട്ടിക്കും എന്നും അച്ഛന് പറഞ്ഞു. എന്നാല്‍ ചേട്ടനെ കൊണ്ട് കെട്ടിക്കാന്‍ ആയിരുന്നു അച്ഛന്റെ തീരുമാനം എന്ന് ജയേഷ് പറയുന്നു. എന്നാല്‍ അതിനുമുമ്പേ ഞാന്‍ അങ്ങോട്ട് കയറി ചെന്നു. എല്ലാം തുറന്നുപറയുന്ന സ്വഭാവമാണ് ലക്ഷ്യമിയൂടെത് എന്നും ജയേഷ് പറഞ്ഞു.
ജയേഷേട്ടനെ നേരില്‍ കാണുന്നതിന് മുമ്പ് ഫോണില്‍ സംസാരിച്ചിരുന്നു. അന്ന് ഒരു പാട്ട് പാടി തരുമോ എന്ന് ചോദിച്ചപ്പോള്‍ പുള്ളി ഫോണിലൂടെ അത് പാടി തരുകയും ചെയ്തു. അന്നൊക്കെ എന്റെ മനസ്സില്‍ ഭര്‍ത്താവ് എന്നത് ഒരു ഗുണ്ട ഇമേജ് ആയിരുന്നു , എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ ചേട്ടന് പാവം ആണെന്ന് മനസ്സിലായി. അങ്ങനെ ഇഷ്ടത്തില്‍ ആയി. പ്ലസ്ടു കഴിഞ്ഞപാടെ വിവാഹം കഴിഞ്ഞു. ആരും അറിയാതെ പോയി രജിസ്റ്റര്‍ വിവാഹം ചെയ്തു.
സ്കൂളില്‍ നിന്നും നേരിട്ട് പോയാണ് വിവാഹം കഴിച്ചത്. അന്ന് എസ്എസ്എല്‍സി ബുക്ക് കാണിച്ചപ്പോള്‍ പ്രായമായിട്ടില്ലെന്ന് പറഞ്ഞു തിരിച്ചയച്ചു. ശേഷം ആറുമാസം കഴിഞ്ഞാണ് വിവാഹം കഴിഞ്ഞത് ലക്ഷ്മി പറഞ്ഞു.