മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരികമാരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവേഴ്സ് ടിവിയിലെ പരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിലവിൽ സ്റ്റാർ മാജിക് എന്ന പരിപാടി അവതരിപ്പിക്കുന്നത് ലക്ഷ്മി നക്ഷത്ര ആണ്. ഈ പരിപാടിയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ് ലക്ഷ്മിയുടെ അവതരണം. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട് താരത്തിന്. ഇതിൽ താരം ഇപ്പോൾ പങ്കുവെച്ച വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.
ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും താരം യൂട്യൂബ് ചാനൽ വഴി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ ഒരു യാത്ര പോയ വീഡിയോ ആണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ടൂർ ഒന്നും അല്ല കേട്ടോ പോയിരിക്കുന്നത്. സ്വന്തം അച്ഛൻറെ വീട്ടിലേക്ക് ആയിരുന്നു ലക്ഷ്മി യാത്ര നടത്തിയത്. യാത്രയിലെ ലക്ഷ്മിയുടെ ഒപ്പം ആരൊക്കെ ഉണ്ടായിരുന്നു എന്ന് അറിയുമോ?
സ്വന്തം അച്ഛനും അമ്മയും ആയിരുന്നു താരത്തിനൊപ്പം കൂട്ടിന് ഉണ്ടായിരുന്നത്. ഈ വീഡിയോയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തൻറെ അച്ഛനെയും അമ്മയെയും ലക്ഷ്മി ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. ആദ്യമായിട്ടാണ് ഒരു വീഡിയോയിൽ തന്നെ വീട്ടുകാരെ താരം പരിചയപ്പെടുത്തുന്നത്. വീട് ആരാധകരെ മുഴുവൻ ചുറ്റിനടന്നു കാണിക്കുന്നുണ്ട് ലക്ഷ്മി. വീടിന് അടുത്തുള്ള കുളവും ലക്ഷ്മി ആരാധകർക്ക് കാണിച്ചുതരുന്നുണ്ട്. ഇതെല്ലാം തന്നെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.
കുളത്തിലെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ കാണുന്നത്. ബാക്കിയെല്ലാം കാടുപിടിച്ചു കിടക്കുകയാണ്. കുളം മുഴുവൻ ആരാധകരെ കാണിക്കാൻ പറ്റാത്ത ഈ സങ്കടവും കാര്യം വീഡിയോയിൽ പങ്കുവച്ചു. തറവാട് കുളത്തിൽ ഒന്ന് കുളിക്കാൻ പോയതാ എന്ന തലക്കെട്ടിലാണ് ലക്ഷ്മി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യൂട്യൂബിൽ വൈറലായി മാറി കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.