Kerala News

ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിക്കുകയും കൈ തല്ലിയോടിക്കുകയും ചെയ്ത സംഭവം; കണ്ണില്ലാ ക്രൂരത ചെയ്ത കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍

ആലപ്പുഴ; കുത്തിയത്തോട് ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിക്കുകയും കൈ തല്ലിയോടിക്കുകയും ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെയും ആണ്‍ സുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.

- Advertisement -

അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ അര്‍ത്തുങ്കലില്‍നിന്ന് ഇന്നു രാവിലെയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

കുത്തിയതോട് സ്വദേശി ബിജുവിന്റെയും ദീപയുടെയും മകനായ ഒന്നരവയസ്സുകാരനു ശനിയാഴ്ചയാണ് മര്‍ദനമേറ്റത്. അമ്മയുടെയും കാമുകന്റെയും മര്‍ദനത്തില്‍ കൈ ഒടിയുകയും ദേഹമാസകലം പരുക്കേല്‍ക്കുകയും ചെയ്ത ആണ്‍കുട്ടി ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയുടെ ഇടതു കൈക്കുഴയ്ക്കു പൊട്ടലുണ്ട്. മുതുകിലും കഴുത്തിലും കൈകളിലും വടി ഉപയോഗിച്ച് അടിച്ചതിന്റെയും കാല്‍പാദത്തില്‍ പൊള്ളലേറ്റതിന്റെയും പാടുകളുമുണ്ട്. കുട്ടി ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.-ബിജുവും ദീപയും തമ്മില്‍ 2 മാസമായി അകന്നു കഴിയുകയാണ്. ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന ദീപ കൃഷ്ണ കുമാര്‍ എന്ന ആള്‍ക്ക് ഒപ്പമായിരുന്നു താമസം. കുട്ടിയും ദീപയ്ക്ക് ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്.

ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ ദീപയും കൃഷ്ണകുമാറും കുത്തിയതോട്ടെ ബിജു താമസിക്കുന്ന വീട്ടില്‍ എത്തിച്ചു. ഈ സമയം ബിജു ആലപ്പുഴയിലെ ജോലി സ്ഥലത്തായിരുന്നു. ബിജു എത്തുമ്പോള്‍ കുട്ടിയെ കൊണ്ട് വന്നാല്‍ മതിയെന്ന് ബിജുവിന്റെ അമ്മ പറഞ്ഞെങ്കിലും കുട്ടിയ ബിജുവിന്റെ വീടിന് മുന്നില്‍ ഇരുത്തി ഇരുവരും പോയി.

രാത്രി ജോലി കഴിഞ്ഞെത്തിയ ബിജു ആണ് കുട്ടിയുടെ ദേഹത്തെ പരുക്കുകള്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ആദ്യം തുറവൂര്‍ ഗവ. ആശുപത്രിയിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുട്ടിയുടെ ഇടതു കൈക്കുഴയ്ക്കു പൊട്ടലുണ്ട്. മുതുകിലും കഴുത്തിലും കൈകളിലും വടി ഉപയോഗിച്ച് അടിച്ചതിന്റെയും കാല്‍പാദത്തില്‍ പൊള്ളലേറ്റതിന്റെയും പാടുകളുമുണ്ട്. കുട്ടി ചികിത്സയിലാണ്.

സംഭവത്തില്‍ കുത്തിയതോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.അതേസമയം ലഹരിമരുന്ന് വില്‍പ്പന , അടിപിടി അടക്കമുള്ള കേസുകളില്‍ പ്രതിയാണ് തിരുവിഴ സ്വദേശി കൃഷ്ണകുമാര്‍.

Abin Sunny

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

11 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

14 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

14 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

15 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

16 hours ago