Kerala News

പുതുവര്‍ഷ ദിനത്തില്‍ ‘എക്‌സ്‌പോസാറ്റ്’ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങള്‍; ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളെ പറ്റി പഠിക്കാനുള്ള ‘എക്‌സ്‌പോസാറ്റ്’ ഉപഗ്രഹം പുതുവര്‍ഷ ദിനത്തില്‍ വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

- Advertisement -

രാജ്യത്തിന്റെ അഭിമാന വിക്ഷേപണവാഹനമായ പിഎസ്എല്‍വിയുടെ അറുപതാമത് വിക്ഷേപണമാണ് വിജയകരമായി നടന്നത്. ബഹിരാകാശ പര്യവേഷണ രംഗത്ത് രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന സുപ്രധാന ചുവടുവെപ്പാണിത്.

‘എക്‌സ്‌പോസാറ്റ്’ ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയ്ക്ക് ഈ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകട്ടേയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജീനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.

കേരളീയര്‍ക്ക് ഏറെ അഭിമാനകരമായ നേട്ടമാണിത്. ശാസ്ത്ര, സാങ്കേതിക വിദ്യാ ഗവേഷണ രംഗത്ത് കേരളം കൈവരിച്ച പുരോഗതിയുടെ ദൃഷ്ടാന്തം കൂടിയാണ് ഈ സന്തോഷ വാര്‍ത്ത.

ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീര്‍ക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉദ്യമങ്ങള്‍ക്ക് ഈ നേട്ടം വലിയ ഊര്‍ജ്ജം പകരും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Abin Sunny

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

6 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

9 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

9 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

10 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

11 hours ago