സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന് കുഞ്ചാക്കോ ബോബന്. നിര്‍മാതാവ് സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനൊപ്പമുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെ സന്തോഷ് ടി കുരുവിളയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
സഖാവ് എം.വി ഗോവിന്ദന് മാഷിനും പത്നി ശ്രീമതി പി കെ ശ്യാമളയ്ക്കുമൊപ്പം അല്‍പ്പനേരം എന്നു പറഞ്ഞാണ് സന്തോഷ് ടി കുരുവിളയുടെ ഫേസ്ബുക്ക് പോസ്റ്റ്. താന്‍ ഏറെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം. എന്നിലെ പഴയ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്ത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നല്കുന്ന സ്ഥാനാരോഹണമാണിത്.
താനും കുഞ്ചാക്കോ ബോബനും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞുവെന്നും സന്തോഷ് ടി കുരുവിള കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം. വി ഗോവിന്ദന് തെരഞ്ഞെടുക്കപ്പെട്ടത്. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് എം. വി ഗോവിന്ദന് ആ സ്ഥാനത്തേക്ക് എത്തിയത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം പങ്കെടുത്ത സംസ്ഥാന സമിതി യോഗത്തിന്റേതായിരുന്നു തീരുമാനം.