മലയാളികളുടെ പ്രിയതാരങ്ങില് ഒരാളാണ് കുഞ്ചാക്കോ ബോബന്. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച താരം മലയാള സിനിമ പ്രേമികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ നിരവധി കഥാപാത്രങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.
ചോക്ലേറ്റ് ഹീറോയായി മലയാളത്തില്‍ നിലനിന്നു പോന്ന താരം അടുത്തിടെ മികച്ച കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു. അഭിനയ പ്രശംസ ലഭിച്ച നിരവധി കഥാപാത്രങ്ങളായിരുന്നു കുഞ്ചാക്കോ ബോബന് അഭിനയിച്ച് അടുത്തിടെ തീയറ്ററില്‍ എത്തിയത്.
സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിത താരം പങ്കുവച്ചിരിക്കുന്ന പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
അവധിക്കാല ആഘോഷത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഭാര്യക്ക് ഒപ്പമുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
‘റിയല്‍ ലൈഫ് ഒരു രാജമല്ലി’ എന്നാണ് ഭാര്യ പ്രിയയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ‘വത്തിക്കാന്‍ ഡയറീസ്’ എന്ന ഹാഷ്ടാഗോടെ കുഞ്ചാക്കോ ബോബന് എഴുതിയിരിക്കുന്നത്.
View this post on Instagram
തന്റെ ആദ്യ സിനിമ ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലെ ഒരു രാജമല്ലി എന്ന ഗാനം ഉദ്ദേശിച്ചാണ് കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷന്‍. എന്തായാലും കുഞ്ചാക്കോ ബോബന്റെ അവധിക്കാല വീഡിയോ ഹിറ്റായിക്കഴിഞ്ഞു.
നിരവധി ആരാധകരാണ് രസകരമായ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. ലേ പ്രിയ : എന്റെ സിവനേ…. യൂറോപ്പിലേക് ആണെന്നും പറഞ്ഞ് എന്നെ കൊല്ലാന്‍ കൊണ്ട് വന്നേക്കുവാണോ, പതിയെ പോ.. പ്രേമ.. എനിക്ക് ഇ ദേശത്തെ വഴി അറിയില്ല-തുടങ്ങി രസകരമായ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്