പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്. ഇപ്പോള്‍ വേറിട്ട കഥാപാത്രങ്ങള്‍ പരീക്ഷിക്കേണ്ട തിരക്കിലാണ് നടന്. നായകനായി എത്തി ചാക്കോച്ചന് പിന്നീട് വില്ലന്‍ വേഷം വരെ മനോഹരമായി ചെയ്തു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന് പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് ചര്‍ച്ചയാവുന്നത്.
കെനിയയിലെ മാസൈ മാര എന്ന സ്ഥലത്തുനിന്നുള്ള വീഡിയോ ആണ് കുഞ്ചാക്കോ ബോബന് പങ്കുവെച്ചിരിക്കുന്നത്. ചെറു ഫ്ലൈറ്റില്‍ നിന്നുകൊണ്ട് വൈറ്റില വൈറ്റില എന്നു കുഞ്ചാക്കോ ബോബന് വിളിച്ചുപറയുന്നതും കേള്‍ക്കാം. മാസൈ മാര ടു വൈറ്റില റൂട്ട് എന്നാണ് കുഞ്ചാക്കോ ബോബന് ക്യാപ്ഷന്‍ എഴുതയിരിക്കുന്നതും.
View this post on Instagram
‘ഇരവി’ക്ക് ബസ് കണ്ടക്ടറില്‍ നിന്ന് ഫ്ലൈറ്റ് കണ്ടക്ടറായി പ്രമൊഷന് കിട്ടിയപ്പോള്‍ എന്നും എഴുതിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് കുഞ്ചാക്കോബോബന്. ചോക്ലേറ്റ് നായകനായി സിനിമയില്‍ എത്തിയ ചാക്കോച്ചന് പിന്നീട് വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളും ചെയ്തു. തന്റെ കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചും കുഞ്ചാക്കോ ബോബന് എത്താറുണ്ട്. താരത്തിന്റെ ന്നാ താന്‍ കേസ് കൊട്’ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.