പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്. ഇപ്പോള്‍ വേറിട്ട കഥാപാത്രങ്ങള്‍ പരീക്ഷിക്കേണ്ട തിരക്കിലാണ് നടന്. നായകനായി എത്തി ചാക്കോച്ചന് പിന്നീട് വില്ലന്‍ വേഷം വരെ മനോഹരമായി ചെയ്തു. ചോക്ലേറ്റ് നായകനായി സിനിമയില്‍ എത്തിയ ചാക്കോച്ചന് പിന്നീട് വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളും ചെയ്തു. തന്റെ കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചും കുഞ്ചാക്കോ ബോബന് എത്താറുണ്ട്.
മലയാളികളുടെ ഇഷ്ടം കൂടുതല്‍ കൂടുതല്‍ സ്വന്തമാക്കി മുന്നേറുന്ന കുഞ്ചാക്കോ ബോബന് പങ്കുവെച്ച പുതിയ ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഭാര്യ പ്രിയയ്ക്കും മകന് ഇസഹാക്കിനുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബന്. കുഞ്ചാക്കോ ബോബനും കുടുംബത്തിനും തിരിച്ചും ആശംസകള്‍ നേരുകയാണ് ആരാധകര്‍. ചാക്കോച്ചന്റെ കുടുംബ ഫോട്ടോ ഹിറ്റാക്കി മാറ്റുകയും ചെയ്തിരിക്കുന്നു ആരാധകര്‍.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് നടന് കുഞ്ചാക്കോ ബോബന്റെ പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാഖ് വരുന്നത്. മകന്റെ പ്രിയപ്പെട്ട ദിവസങ്ങള്‍ എല്ലാം ആഘോഷം ആക്കാറുണ്ട് ചാക്കോച്ചന്. നിരവധി ഫോട്ടോയും പങ്കുവയ്ക്കാറുണ്ട് താരം. പലപ്പോഴും അച്ഛനൊപ്പം ലൊക്കേഷനിലും ഇസഹാഖ് എത്താറുണ്ട്.