‘ പ്രിയ ഒന്ന് ശ്രദ്ധിക്കണം, അതല്ലെങ്കിൽ കുഞ്ചാക്കോ ബോബൻ വഴിതെറ്റി പോകാനുള്ള സാധ്യതയുണ്ട്.’ കുഞ്ചാക്കോ ബോബന്റെ പത്നി പ്രിയയോട് ഇങ്ങനെ പറഞ്ഞത് ആരെന്നറിയുമോ? പറയാൻ ഒരു കാരണവുമുണ്ട്! പറഞ്ഞത് അദ്ദേഹം ആയതുകൊണ്ട് തെറ്റാൻ വഴിയില്ല എന്ന് മലയാളികളും.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. നിരവധി ആരാധകരുണ്ട് ഇദ്ദേഹത്തിന്. ഒരു ചോക്ലേറ്റ് ഹീറോ ആയിട്ടാണ് സിനിമയിൽ ഇദ്ദേഹം തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഒരുപക്ഷേ ആരാധികമാരായിരിക്കും ഇദ്ദേഹത്തിന് കൂടുതൽ ഉണ്ടായിരുന്നത്. നിരവധി പ്രേമലേഖനങ്ങളും മറ്റും തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് കുഞ്ചാക്കോ ബോബൻ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.

ഒരിടയ്ക്ക് സിനിമയിൽ നിന്ന് താരം ഇടവേള എടുക്കുകയും ചെയ്തു. പിന്നീട് ശക്തമായ തിരിച്ചുവരവാണ് ഇദ്ദേഹം കാഴ്ചവച്ചത്. തിരിച്ചുവരവിൽ തൻറെ ഇമേജ് മൊത്തത്തിൽ പൊളിച്ചടുക്കി കുഞ്ചാക്കോ ബോബൻ എന്ന് പറയാം. വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടിയാണ് അദ്ദേഹം നടന്നത്.

ഇരുകൈയും നീട്ടി പ്രേക്ഷകർ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. താരം നായകനായ ഏറ്റവും പുതിയ ചിത്രമാണ് ‘ ന്നാ താൻ കേസ് കൊടു.’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില പരാമർശങ്ങൾ ശ്രദ്ധ നേടുകയാണ്. ചോക്ലേറ്റ് ഇമേജ് കുറെയൊക്കെ മാറ്റി മുന്നോട്ടു പോകാൻ സാധിച്ചിട്ടുണ്ട് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. പക്ഷേ അന്നത്തെ ഒരു ഫയർ ഇപ്പോഴും ഉണ്ടെന്നു താൻ മനസ്സിലാക്കുന്നു. രാമൻറെ ഏദൻതോട്ടം എന്ന ചിത്രം പ്രദർശനത്തിന് എത്തിയ സമയത്താണ് കുറേക്കാലത്തിനുശേഷം തനിക്ക് പ്രണയത്തിൽ പൊതിഞ്ഞ സന്ദേശങ്ങളും മറ്റും ലഭിച്ചത്.

അപ്പോൾ താൻ പ്രിയയോട് പറഞ്ഞു. പ്രിയ, ഒന്നുതന്നെ ശ്രദ്ധിച്ചോ അതല്ലെങ്കിൽ താൻ ചിലപ്പോൾ വഴി തെറ്റി പോകാനുള്ള സാധ്യതയുണ്ട് എന്ന്. വളരെ രസകരമായിട്ടാണ് കുഞ്ചാക്കോ ബോബൻ ഈ കാര്യം പറയുന്നത്. എന്തായാലും താരത്തിന്റെ പരാമർശം ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.