വേറിട്ട കഥയിലൂടെ ജൈത്രയാത്ര തുടരുകയാണ് പരമ്പര കുടുംബവിളക്ക്. സിനിമയെ പോലും വെല്ലുന്ന രംഗങ്ങളാണ് സീരിയലില്‍ അരങ്ങേറുന്നത്. കൂട്ടുകുടുംബവും അവിടെ നടക്കുന്ന പ്രശ്നവും പിന്നാലെ കഥാപാത്രങ്ങളിലെ മാറ്റം ഇതെല്ലാ കുടുംബവിളക്കില്‍ ഉണ്ട്. നിമിഷന്നേരം കൊണ്ടാണ് സീരിയലിനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. സിനിമാ താരം മീരാ വാസുദേവനാണ് ഇതിലെ പ്രധാന കഥാപാത്രം. അമ്മയുടെ വേഷത്തില്‍ എത്തുന്ന സുമിത്രയുടെ കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. തന്റെ റോള്‍ കൃത്വമായി തന്നെയാണ് താരം ചെയുന്നത്.
ഇപ്പോഴും ശീതളിനെ ജിതിനിനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വേദിക. എന്നാല്‍ തന്റെ പുതിയ പ്ലാന്‍ എല്ലാം താളം തെറ്റി പോവുന്നത് ആണ് ഇപ്പോള്‍ കാണുന്നത്. ഇതോടെ പുതിയ തന്ത്രം എടുത്തിരിക്കുകയാണ് വേദിക. സിദ്ധു താന്‍ പറയുന്നത് ഒന്നും തന്നെ ഇപ്പോള്‍ അനുസരിക്കുന്നില്ലെന്ന് വേദകക്ക് മനസിലായി തുടങ്ങി, ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിക്കുന്ന വേദികയെ പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ ഇതും വേദികയുടെ പുതിയ അടവാണെന്ന് സിദ്ധു വൈകാതെ മനസിലാക്കും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
പ്രശ്നങ്ങളുടെ നടുവില്‍ നിന്നും കുറച്ച് ദിവസം മാറി നില്ക്കാന് വേദിക ആവശ്യപ്പെട്ടെങ്കിലും അതിന് സിദ്ദു തെയ്യാര്‍ ആയില്ല. ഇതിനിടെ മകളോട് ചെയ്തത് തെറ്റാണെന്ന് മനസിലാക്കിയ സിദ്ധു ശീതളിന്റെ അടുത്ത് പോയി മാപ്പ് പറഞ്ഞു. അച്ഛന് തന്നെ മനസിലാക്കിയതില്‍ ശീതളിനും സന്തോഷം ആയി.
തന്റെ പ്ലാന്‍ ഒന്നിന് മീതെ ഒന്നൊന്നായി പൊളിയുന്നതോടെ ഇനി വേദിക അടുത്ത വഴി നോക്കും എന്നതില്‍ സംശയം ഇല്ല. ഇവിടെയെല്ലാം സിദ്ധുവിന് വേദികയോട് മടുപ്പ് തോന്നി തുടങ്ങി എന്നതും വ്യക്തമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ മറുഭാഗത്ത് നിന്നും തന്റെ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ശ്രമത്തിലാണ് സുമിത്ര. സപ്പോര്‍ട്ട് ചെയ്ത് രോഹിത്തും കൂടെ ഉണ്ട്.