Social Media

വിവാഹ ശേഷവും അഭിനയം തുടരുന്നതിന് കാരണം ഉണ്ട് ; നടി ശരണ്യ ആനന്ദ് പറയുന്നു

നടി ശരണ്യ ആനന്ദാണ് കുടുംബവിളക്കിലെ വേദികയുടെ റോള്‍ ചെയുന്നത്. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന നടി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടിയുടെ ക്യു എ സെക്ഷനാണ്. കുടുംബത്തിനോടൊപ്പമാണ് ശരണ്യ ഇപ്പോള്‍ ഉള്ളത്.

- Advertisement -

കുടുംബവിളക്കില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടി വിവാഹിതയാകുന്നത്. എന്നാല്‍ വിവാഹ ശേഷം മറ്റു നടികളെ പോലെ അഭിനയം നിര്‍ത്തും എന്നാണ് പലരും കരുതിയത്. എന്നാല്‍ താരം വിവാഹ ശേഷവും അഭിനയത്തില്‍ തുടരുകയായിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം സീരിയല്‍ തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി. ഒരു ആരാധികയുടെ ചോദ്യത്തിനാണ് നടി മറുപടി പറഞ്ഞത്.

നിങ്ങളെ പോലെയുള്ള എന്റെ ആരാധകരും ഭര്‍ത്താവും ആണ് എന്റെ പ്രചോദനം. എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും തുടര്‍ന്നും ഉണ്ടാകണം; ശരണ്യ കുറിച്ചു. കൂടെ തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ചും ലോക്ക് ഡൗണ്‍ വിശേഷങ്ങളുമൊക്കെ ക്യുഎ സെക്ഷനില്‍ നടി പങ്കുവെച്ചിട്ടുണ്ട്. അധികം പേരും ശരണ്യയുടെ വേദിക എന്ന കഥാപാത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്.

വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശരണ്യയും ഭര്‍ത്താവും, ഇവര്‍ ഒന്നിച്ചുള്ള ചിത്രവും ഷേയര്‍ ചെയാറുണ്ട്. നേരത്തെ പ്രണയ ദിനം പ്രമാണിച്ചും ഇവര്‍ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരിരുന്നു. തന്റെ പ്രിയതോയന്‍ തനിക്ക് റോസാപ്പൂ സമ്മാനിക്കുന്ന ചിത്രമാണ് അന്ന് നടി പങ്കുവെച്ചത്. ചിത്രത്തിനൊപ്പം സ്നേഹം നിറഞ്ഞ അടിക്കുറിപ്പും താരം നല്‍കിയിരുന്നു.

അതേസമയം പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ആരാധകര്‍ ഏറെയുള്ള സീരിയലിലെ കഥാപാത്രങ്ങളെല്ലാം ഇന്ന് പ്രേക്ഷകരുടെ കുടുംബത്തിലെ അംഗത്തെപോലെയാണ്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയാണ് സീരിയലിലെ കേന്ദ്രകഥാപാത്രം. ഇതില്‍ വില്ലത്തി വേഷത്തില്‍ എത്തിയ വേദികയും പ്രേക്ഷക മനസില്‍ ഇടം നേടിയത് ചുരുങ്ങിയ സമയം കൊണ്ടാണ്.

 

Anusha

Recent Posts

ഞാന്‍ ഫിസിക്കലി ഒരാണ്‍ സുഹൃത്തിനെ ഹഗ്ഗ് ചെയ്യുന്നതൊന്നും പ്രണയത്തിന്റെ സിംബല്‍ അല്ല.പുറത്താണെങ്കില്‍ അവോയ്ഡ് ചെയ്ത് ഈ അവസ്ഥ വരാതെ നോക്കാമായിരുന്നു

ബിഗ്ബോസിലൂടെ പ്രേക്ഷകർ വലിയ ചർച്ച ചെയ്ത രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.തനിക്ക് ഗബ്രിയോട് ഇഷ്ടമാണെന്ന് ജാസ്മിന്‍ തുറന്നു പറഞ്ഞിരുന്നു. ജാസ്മിനെ…

31 mins ago

ആളൊരു പാവമാണ്…, മുമ്പ് ഇഷ്ടമല്ലായിരുന്നു.ഒടുവിൽ സായ് പുറത്തോട്ട്

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് സായ് കൃഷ്ണ.ഇപ്പോൾ ഇതാ വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തിയ സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽമീഡിയയിൽ…

1 hour ago

ജിന്റോ എന്ന മൈന്‍ഡ് ഗെയിമറെ ആര്‍ക്കും പുറമെ മനസില്‍ ആകുന്നില്ല.ജബ്രിയും ഒപ്പത്തിനൊപ്പം

ബിഗ്ബോസിൽ ജിന്റോയുടെ കൂടെ ശക്തമായ മത്സരാര്‍ത്ഥികളായി ഗബ്രിയെയും ജാസ്മിനെയുമൊക്കെയാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ജിന്റോ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന…

3 hours ago

നവജാത ശിശു കൊലപാതം:ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത്,ഗർഭിണിയായതിന് ശേഷം മുങ്ങി.നർത്തകനെ അറസ്റ്റ് ചെയ്യുന്നത് യുവതിയുടെ മൊഴി നോക്കിയ ശേഷം

നവജാത ശിശുവിന്‍റെ കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് വിശദാംശങ്ങൾ കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന…

4 hours ago

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

14 hours ago