Film News

പാരമ്പര്യവാദത്തെയും സവര്‍ണ്ണതയെയും കൃഷ്ണകുമാര്‍ എങ്ങനെ സിനിമയില്‍ ഉപയോഗിക്കുന്നു? വിമര്‍ശന കുറിപ്പുമായി യുവാവ്

രാഷ്ട്രീയ നിലപാട് വെളിപ്പെടുത്തി അടുത്തിടെ ബി.ജെ.പിക്ക് വേണ്ടി പരസ്യ പ്രചരണത്തിന് ഇറങ്ങിയതോടെ നടന്‍ കൃഷ്ണകുമാറിനെതിരെ കടുത്ത സോഷ്യല്‍ മീഡിയ ആക്രമണമാണ് നിറഞ്ഞത്. മലയാളത്തില്‍ ശ്രദ്ധേയമായ റോളുകള്‍ ചെയ്ത നടന്‍ തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതില്‍ മടി കാണിക്കാറുമില്ല.

- Advertisement -

ഇപ്പോഴിതാ താരം അഭിനയിച്ച സുരേഷ്‌ഗോപി ചിത്രം മേല്‍വിലാസത്തിലെ കഥാപാത്രത്തിന് വിമര്‍ശനാത്മക നിരൂപണം പങ്കുവച്ച് എത്തുകയാണ് ജിതേന്ദ്രന്‍ എന്ന യുവാവ്. സിനിമാ പ്രേമികളുടെ ഗ്രൂപ്പായ മുവീ സട്രീറ്റിലാണ് കൃഷ്ണകുമാറിന്റെ രാഷ്ട്രീയത്തെയും സിനിമയേയും കൂട്ടിയോജിപ്പിച്ച് കുറിപ്പുമായി രംഗത്തെത്തുന്നത്.

മേല്‍വിലാസം സിനിമയിലെ ക്യാപ്റ്റന്‍ ബി. ഡി. കപൂര്‍ നെയാണ് കൃഷ്ണകുമാറിനെ എപ്പോ കാണുമ്പഴും ഓര്‍മ്മ വരുന്ന കഥാപാത്രമെന്ന് കുറിപ്പില്‍ പറയുന്നു. സവാര്‍ രാമചന്ദ്രനെ ജാതീയമായി അധിക്ഷേപിക്കുന്നതും അയാള്‍ക്കെതിരെ വളരെ ക്രൂരമായി ആരോപണങ്ങള്‍ ഉന്നയിച്ച് ഒട്ടും കരുണയില്ലാതെ പ്രതിചേര്‍ക്കാന്‍ ശ്രമിക്കുന്നതും കാണുമ്പോള്‍ കപൂറിന്റെ പാരമ്പര്യവാദത്തെയും സവര്‍ണ്ണതയെയും കൃഷ്ണകുമാര്‍ എങ്ങനെ സിനിമയില്‍ ഉപയോഗിക്കുന്നു എന്ന് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ടെന്നും കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:-

മേല്‍വിലാസം സിനിമയിലെ ക്യാപ്റ്റന്‍ ബി. ഡി. കപൂര്‍ നെയാണ് കൃഷ്ണകുമാറിനെ എപ്പോ കാണുമ്പഴും ഓര്‍മ്മ വരുന്ന കഥാപാത്രം. സവാര്‍ രാമചന്ദ്രനെ ജാതീയമായി അധിക്ഷേപിക്കുന്നതും അയാള്‍ക്കെതിരെ വളരെ ക്രൂരമായി ആരോപണങ്ങള്‍ ഉന്നയിച്ച് ഒട്ടും കരുണയില്ലാതെ പ്രതിചേര്‍ക്കാന്‍ ശ്രമിക്കുന്നതും കാണുമ്പോള്‍ കപൂറിന്റെ പാരമ്പര്യവാദത്തെയും സവര്‍ണ്ണതയെയും കൃഷ്ണകുമാര്‍ എങ്ങനെ സിനിമയില്‍ ഉപയോഗിക്കുന്നു എന്ന് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ഇയാള്‍ ഒരു മികച്ച നടന്‍ തന്നെ എന്ന് നിശ്ചയിച്ചുറപ്പിച്ചു.

സമീപകാലത്തായി ഇയാളുടെ ചില രാഷ്ട്രീയ സമീപനങ്ങള്‍ കണ്ടപ്പോഴാണ് അയാള്‍ ഒരു നടനായതുകൊണ്ടല്ല അയാള്‍ക്കുള്ളിലെ ജെനെറ്റിക് പെര്‍ഫോമന്‍സ് ആയിരുന്നു മേല്‍വിലാസത്തില്‍ തകര്‍ത്താടിയതെന്ന് തിരിച്ചറിഞ്ഞത്.

വെള്ളിത്തിരയിലും ജീവിതത്തിലും സ്വത്വമാറ്റങ്ങളിലാതെ വളരെ ജൈവികമായാണ് അയാള്‍ ജീവിക്കുന്നത്. മേല്‍വിലാസത്തിലെ ബി. ഡി. കപൂര്‍ അയാള്‍ക്കേറ്റ കൃത്യമായ കാസ്റ്റിംഗ് തന്നെയായിരുന്നു. അത് തന്നെയാണ് അയാളുടെ ജീവിതവും.

Abin Sunny

Recent Posts

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

14 mins ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

39 mins ago

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

2 hours ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

13 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

14 hours ago