കേരളീയർക്കിടയിൽ പ്രശസ്തമായ സിനിമ കുടുംബങ്ങളിൽ ഒന്നാണ് കൃഷ്ണ കുമാറിൻ്റെത്. ഒരു താര കുടുംബം എന്ന് തന്നെ വിളിക്കാം ഈ ഫാമിലിയെ. അച്ഛൻറെയും അമ്മയുടെയും വലിയ പിന്തുടർന്നു കൊണ്ട് മക്കളും സിനിമയിൽ സജീവമാണ്. മക്കളിൽ ദിയ മാത്രമാണ് സിനിമയിൽ ഇതുവരെ മുഖം കാണിക്കാത്തത്. മൂത്ത മകളായ അഹാനയാണ് ആദ്യം സിനിമയിലേക്ക് കാൽ വച്ചത്. ഇന്ന് മികച്ച ഒരു നടിയിലേക്ക് വളർന്നു കൊണ്ടിരിക്കുകയാണ് താരം.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. ആദ്യ ചിത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. പിന്നീട് ടോവിനോയുടെ ഒപ്പം കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ലൂക്ക എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു. എല്ലാവരും തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം സജീവവുമാണ്. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് ദിയ. ഒരുപാട് പ്രമുഖ പ്രോടക്ടുകൾ താരം പ്രേക്ഷകർക്ക് പരിചയപ്പെടുത്താറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കൃഷ്ണ കുമാർ പറഞ്ഞ കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വലിയ തോതിൽ ഏറ്റെടുത്തിരിക്കുകയാണ്. അഭിമുഖത്തിൽ മക്കൾക്ക് സ്ത്രീധനം നൽകുന്ന കാര്യത്തെപ്പറ്റി അവതാരക ചോദിക്കുകയുണ്ടായി.
നർമ്മത്തിൽ ചാലിച്ച മറുപടിയാണ് താരം നൽകിയത്. അക്കാര്യത്തെക്കുറിച്ച് ഒക്കെ മക്കളോട് തീർത്തു പറഞ്ഞിട്ടുണ്ട്. നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ വളച്ചെടുത്തോണമെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. താരം പറഞ്ഞു. ഈ വാക്കുകൾ ആകട്ടെ സോഷ്യൽ മീഡിയയിൽ വൈറലായി. അച്ഛൻമാർ ആയാൽ ഇങ്ങനെ വേണം എന്നാണ് മിക്കവരും പറയുന്നത്. ഇതിനോടൊപ്പം മറ്റു ചില കാര്യങ്ങളും താരം പങ്കു വെക്കുന്നുണ്ട്. കുടുംബത്തിൻറെ ചിലവ് കുറയ്ക്കാനുള്ള ടിപ്സ് ആണ് അത്.
എല്ലാവർക്കും മൂന്നു നേരം കഞ്ഞിയാണ് നൽകുന്നത്. പിന്നെ വൈദ്യുതി വില കുറയ്ക്കാൻ വേണ്ടി എട്ടു മണിക്ക് ശേഷം ഒരു മുറിയിലാണ് എല്ലാവരും കിടന്നുറങ്ങുന്നതും. ഇങ്ങനെയൊക്കെയാണ് ജീവിതം തള്ളി നീക്കുന്നത്. താരം പറഞ്ഞു. ഇതും വളരെ ഹാസ്യാത്മകമായി ആണ് താരം പറയുന്നത്. തമാശയാണെന്ന് അഭിമുഖം കാണുന്നവർക്ക് ബോധ്യമാവും. എന്തായാലും കൃഷ്ണ കുമാറിൻ്റെ വാക്കുകൾക്ക് ഒട്ടേറെ പേരാണ് കയ്യടിക്കുന്നത്. ഒരു കൂൾ ഫാമിലി ആണ് ഇത് എന്നാണ് ആരാധകർ പറയുന്നത്.