മലയാളി പ്രേക്ഷകരുടെ ഇഷ്ട കുടുംബമാണ് കൃഷ്ണ കുമാറിൻ്റെത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം സജീവ സാന്നിധ്യമാണ് താരം. ദൂര ദർശനിലൂടെ ആണ് കൃഷ്ണ കുമാർ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പണ്ട് ദൂരദർശൻ ന്യൂസ് റീഡർ ആയിരുന്നു താരം. ഇവിടെ നിന്നുമാണ് പരമ്പരയിലേക്ക് താരം എത്തുന്നത്. ഇതിനു ശേഷം സിനിമയിലേക്ക് പോവുകയായിരുന്നു.
ഇപ്പോഴും പരമ്പരകളിൽ സജീവമാണ് കൃഷ്ണ കുമാർ. കൂടെവിടെ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് താരം. ഏഷ്യാനെറ്റിൽ ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി താരം തിരുവനന്ത പുരത്തു നിന്നും മത്സരിച്ചിരുന്നു.
കൃഷ്ണ കുമാറിൻ്റെ പ്രിയതമയാണ് സിന്ധു. നാല് പെൺ മക്കളാണ് കൃഷ്ണ കുമാർ സിന്ധു ദമ്പതികൾക്ക് ഉള്ളത്. സാമൂഹ്യ മാധ്യമങ്ങളിലും ബിഗ് സ്ക്രീനിലും സജീവമാണ് ഇവർ. ഇവരിൽ അഹാനയാണ് ആദ്യമായി ചലച്ചിത്ര രംഗത്തെത്തുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരത്തിൻ്റെ അരങ്ങേറ്റം. രാജീവ് രവി സംവിധാനം ചെയ്ത ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി.
ട്രോളൻ മാരാണ് തങ്ങളെ എഴുതി സഹായിച്ചത് എന്ന് പറയുകയാണ് കൃഷ്ണ കുമാർ. എഴുതപ്പെട്ട തങ്ങൾ ഒക്കെ കുറച്ചു കഴിയുമ്പോൾ ഒരു പൊസിഷനിൽ എത്തും. എഴുതിക്കൊണ്ടിരിക്കുന്ന എന്നും എഴുതി കൊണ്ടിരിക്കും. നെഗറ്റീവ് മാത്രം കാണുന്നവരാണ് അവർ. തൻറെ വീടിന് സ്ത്രീ എന്ന പേര് നൽകിയതിനെ കുറിച്ചും താരം സംസാരിക്കുന്നു. സ്ത്രീ എന്ന സീരിയൽ ക്ലിക്ക് ആയ സമയത്ത് ആ പ്രതിഫലം കൊണ്ടാണ് സ്ഥലം വാങ്ങിയതും വീട് വെച്ചതും. അതു കൊണ്ടാണ് വീടിന് സ്ത്രീ എന്ന പേരിട്ടത്. ഇപ്പോൾ ഇവിടെ ഭാര്യയും മക്കളും അപ്പച്ചിയും അടക്കം ഉള്ളതെല്ലാം സ്ത്രീകൾ. ആകെയുള്ള പുരുഷൻ താനാണ്. താൻ വളർന്ന വീട്ടിൽ അച്ഛനും ആൺ മക്കൾക്കും ഇടയിൽ അമ്മ മാത്രമായിരുന്നു പെൺ തരി. ഈ സീൻ ദൈവം വീണ്ടും റിവേഴ്സ് ചെയ്തതാകും തൻറെ കാര്യത്തിൽ. കൃഷ്ണകുമാർ പറയുന്നു.