Categories: Film News

ഫോണെടുത്ത് എവിടേലും ഒളിപ്പിച്ചുവയ്‌ക്കേണ്ട അവസ്ഥയായി !! മക്കളുടെ വീഡിയോ കൊണ്ട് ഫോൺ നിറഞ്ഞു !!

നടൻ കൃഷ്ണകുമാറും കുടുംബവും മലയാളികൾക്ക് ഇന്ന് വളരെ പ്രിയ്യപ്പെട്ടവരാണ്. നാലു പെണ്മക്കളാണ് കൃഷ്ണ കുമാറിന് നാലുപേരും പാട്ടിലും ഡാൻസിലും ഒന്നിന് ഒന്ന് മികച്ചതാണ്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഇവരുടെ വിശേഷങ്ങളൊക്കെ അമ്മ സിന്ധുകൃഷ്ണ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സിന്ധു പങ്കുവച്ച പുതിയൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.

- Advertisement -

സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. അഞ്ചു സ്ത്രീരത്‌നങ്ങളാണ് കൃഷ്ണകുമാറിന് കൂട്ടായി വീട്ടിലുള്ളത്. ഭാര്യ സിന്ധുവിനെ കൃഷ്ണകുമാര്‍ പ്രണയിച്ചാണ് വിവാഹം ചെയ്തത്. മക്കളുടെ പഴയ വിശേഷങ്ങളും പുതിയ വിശേഷങ്ങളും സിന്ധു താരകുടുംബത്തിന്റെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്തും സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് ഇപ്പോള്‍ ഈ കുടുംബം .

ഡാന്‍സ് വിഡിയോകളുമായാണ് അഹാനയും സഹോദരിമാരും എത്തിയിരുന്നത്.അതേ സമയം ഇവരുടെ അമ്മ സിന്ധുവാകട്ടെ ഇപ്പോള്‍ മക്കള്‍ ഡാന്‍സ് കളിക്കുന്നതിന്റെ പുതിയ ഒരു വീഡിയോ ഇന്‍സ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.ഇളയ മക്കളായ ഹന്‍സികയും ദിയയും ചുവടുവെക്കുന്ന വീഡിയോ ആണ് താരപത്നി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കാതലന്‍ എന്ന ചിത്രത്തില്‍ എആര്‍ റഹ്മാന്‍ സംഗീതം നല്‍കി പ്രഭുദേവ ഹിറ്റാക്കി മാറ്റിയ മുക്കാല മുക്കാബുല എന്ന പാട്ടിനൊപ്പമാണ് മക്കള്‍ ഇരുവരും ചുവട് വയ്ക്കുന്നത്. ചിത്രത്തോടൊപ്പം സിന്ധു കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.

മക്കള് കാണാതെ ഫോണെടുത്ത് എവിടേലും ഒളിപ്പിച്ചുവയ്‌ക്കേണ്ട അവസ്ഥയായി എന്നാണ് സിന്ധു കൃഷ്ണ ഡാന്‍സ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത് . മക്കളുടെ വീഡിയോ കൊണ്ട് ഫോണിലെ സ്റ്റോറേജ് നിറഞ്ഞുവെന്നും സിന്ധുകൃഷ്ണ പറഞ്ഞിരുന്നു. അഹാനയുടെയും സഹോദരിമാരുടെയും നേരത്തെ ഓ നാ നാ എന്ന ഇംഗ്ലീഷ് ഗാനത്തിനൊപ്പമുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.എഡ് ഷീരന്റെ ഷേപ്പ് ഓഫ് യൂ, ജിമിക്കി കമ്മല്‍ തുടങ്ങിയ പാട്ടുകള്‍ക്കൊപ്പവും ഈ നാല് സഹോദരിമാരും നൃത്തം ചെയ്തിരുന്നു.

Athul

Recent Posts

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

1 hour ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

2 hours ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

2 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

2 hours ago

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

4 hours ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

4 hours ago