Categories: Film News

സ്റ്റൈലിഷ് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന് ഇന്ന് ജന്മദിനം; ആരാധകര്‍ക്ക് തകര്‍പ്പന്‍ പിറന്നാള്‍ സമ്മാനവും

അല്ലു അർജുൻ മലയാളികൾക്ക് എന്നും ഒരു പ്രിയങ്കരനായ നടനാണ്. ഈ കൊറോണ ദുരിത കാലത്ത് അദ്ദേഹം കേരളത്തേയും സഹായിച്ചിരുന്നു. മലയാളത്തില്‍ മൊഴിമാറ്റ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകള്‍ കീഴടക്കിയ താരമാണ് അല്ലു അര്‍ജുന്‍. താരം ഇന്ന് മുപ്പത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. ജന്മദിനത്തില്‍ അല്ലു അര്‍ജുന്‍ ആരാധകര്‍ക്കായി ഒരുക്കിവെച്ചത് ഒരു വമ്ബന്‍ സര്‍പ്രൈസാണ്. തന്റെ പുതുചിത്രമായ ‘പുഷ്പ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് പുഷ്പ. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

- Advertisement -

‘അങ്ങ് വൈകുണ്ഠപുരത്ത്‌’ എന്ന ചിത്രമാണ് അവസാനമായി തീയറ്ററുകളിലെത്തിയ അല്ലു അര്‍ജുന്‍ ചിത്രം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. സുകുമാര്‍ സംവിധാനം നിര്‍വഹിച്ച എല്ലാ ചിത്രങ്ങള്‍ക്കും സംഗീതം ഒരുക്കിയ ദേവി ശ്രീ പ്രസാദ് തന്നെയാണ് പുഷ്പയിലും സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത ഏക അന്യഭാഷാ നായകന്‍ കൂടിയാണ് അല്ലു അര്‍ജുന്‍.

Athul

Recent Posts

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

2 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

4 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

15 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

15 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

15 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

16 hours ago