Film News

ഓടുന്ന ട്രെയിനില്‍ തീയിട്ട സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്, പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയെന്ന് നിഗമനം

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

- Advertisement -

കേസിലെ നിര്‍ണായക സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ തയ്യാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്.

രേഖാചിത്രം പുറത്തുവിടുന്നതോടെ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം
പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ കാട്ടിലപ്പീടികയിലെ ഒരു പള്ളിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

എന്നാല്‍ അതില്‍ മുഖം വ്യക്തമായിരുന്നില്ല. ഇതോടെയാണ് രേഖ ചിത്രം തയ്യാറാക്കിയത്. അതേസമയം ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ് കോച്ചില്‍ പെട്രോള്‍ ഒഴിച്ചു തീയിട്ട സംഭവം ആസൂത്രിതമെന്നാണ് പൊലീസിന്റെ നിഗമനം.

ഫൊറന്‍സിക്, ഫിംഗര്‍ പ്രിന്റ് പരിശോധന പൂര്‍ത്തിയായി. ഭീകരവാദ, മാവോയിസ്റ്റ് ബന്ധം പോലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി. സംഭവത്തില്‍ റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണു പ്രാഥമിക നിഗമനം. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലുള്ള എഴുത്തുകളൊന്നും ഇല്ല. സ്ഥലപ്പേരുകളാണ് കുറിച്ചിട്ടുള്ളത്.തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്.

ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ചാണ് സംഭവമുണ്ടായത്. അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ട്രാക്കില്‍നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഇവര്‍ ചികിത്സയിലാണ്

Abin Sunny

Recent Posts

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

19 mins ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

28 mins ago

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

11 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

11 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

12 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

12 hours ago