News

പലസ്തീന്‍ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകള്‍ക്ക് കാരണക്കാര്‍ ഇസ്രയേലാണ്, എന്നാല്‍ സാധാരണ ജനങ്ങളോട് ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല; യുദ്ധത്തെ കുറിച്ച് എഴുതിയ കുറിപ്പ് പലരീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വ്യക്തത വരുത്തി കെകെ ഷൈലജ

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തെക്കുറിച്ച് താന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ പോസ്റ്റില്‍ വ്യക്തത വരുത്തി കെകെ ശൈലജ.

- Advertisement -

പലസ്തീന്‍ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകള്‍ക്ക് കാരണക്കാര്‍ ഇസ്രയേലാണ്, എന്നാല്‍ സാധാരണ ജനങ്ങളോട് ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും താന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നുവെന്നാണ് കെകെ ശൈലജ പറയുന്നത്.

യുദ്ധങ്ങള്‍ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്.ഇസ്രയേല്‍ ഇപ്പോള്‍പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ ഭീകരതകള്‍ക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടിവരിക.

ഏത് യുദ്ധത്തിലും വര്‍ഗീയ ലഹളകളിലും നരകയാതനകള്‍ക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും എന്നും കെകെ ശൈലജ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പോസ്റ്റിങ്ങനെ-

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തെക്കുറിച്ച് ഞാന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതായി കാണുന്നു.

1948 മുതല്‍ പലസ്തീന്‍ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകള്‍ക്ക് കാരണക്കാര്‍ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റില്‍ എഴുതിയത്.

ഇടതുപക്ഷം എപ്പോഴും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയില്‍ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാന്‍ കഴിയില്ല എന്നും പോസ്റ്റില്‍ എഴുതിയിരുന്നു.

പലസ്തീന്‍ ജനതയോട് വര്‍ഷങ്ങളായി ഇസ്രയേല്‍ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റില്‍ എഴുതിയിരുന്നു.യുദ്ധങ്ങള്‍ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്.

ഇസ്രയേല്‍ ഇപ്പോള്‍പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കില്‍ ഇതിനെക്കാള്‍
വലിയ ഭീകരതകള്‍ക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടിവരിക.

ഏത് യുദ്ധത്തിലും വര്‍ഗീയ ലഹളകളിലും നരകയാതനകള്‍ക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും.

നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ്-

അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും
അനന്തരഫലമാണ് യുദ്ധങ്ങൾ.നിഷ്കളങ്കരായ
അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി
കൊടുക്കപ്പെടുന്നു.
ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം
കെടുത്തുന്നു.ഇസ്രയേലിന്റെ ജനവാസ മേഖലയിൽ
ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.
അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത
അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള
ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രയേലും
അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളു
മാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല.
മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ
യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി
നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി
ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം
Abin Sunny

Recent Posts

കെജിഎഫ് സിനിമയിലെ നടിയെ നടുറോട്ടിൽ പരസ്യമായി കയ്യേറ്റം ചെയ്തു നാട്ടുകാർ, ആദ്യം നടിയെ പിന്തുണച്ചു എങ്കിലും കാര്യമറിഞ്ഞപ്പോൾ ഇവൾക്ക് ഇത്രയും കിട്ടിയാൽ പോരാ എന്ന നിലപാടിലേക്ക് പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് രവീണ ടണ്ഠൻ. ഇവരെ ഇപ്പോൾ നാട്ടുകാർ തെരുവിൽ കയ്യേറ്റം ചെയ്തിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവന്നു…

2 hours ago

ഹൗസിൽ പണപ്പെട്ടിക്കായി അടിയാണ്. ജാസ്മിൻ ചേച്ചി സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സംസാരിക്കാൻ വരും;നന്ദന

കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും നന്ദന ആയിരുന്നു പുറത്ത് പോയത്.നന്ദന പുറത്തായെന്ന വിവരം അടുത്ത സുഹൃത്തുക്കളായ സായ്, സിജോ, അഭിഷേക്…

8 hours ago

ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടില്ല.അവൻ പോയതോടെ ഞാന്‍ വീണു;ജാസ്മിൻ

എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ…

10 hours ago

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

21 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

21 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

21 hours ago