Celebrity news

കുളളായെന്ന് വിളിച്ച് കളിയാക്കും. ഞാൻ വളരുന്നില്ല, അച്ഛനും അമ്മയും ഭയന്നു. അതൊന്നും വേണ്ട, ഇങ്ങനെ തന്നെ മതിയെന്ന് പറഞ്ഞു

തമിഴ് ആരാധകർക്ക് സുപരിചിതമായ താരമാണ് ശങ്കർ എഴുമലൈ.1990 ൽ പുറത്തിറങ്ങിയ അതിസയ പിറവി എന്ന രജിനികാന്ത് ചിത്രമാണ് കിം​ഗ് കോങിന് കരിയറിൽ വഴിത്തിരിവാകുന്നത്. ഈ സിനിമയിലെ നടന്റെ കോമഡി രം​ഗങ്ങൾ ഇന്നും ജനപ്രിയമാണ്. പഴയത് പോലെ തുടരെ ഇദ്ദേഹത്തെ സിനിമകളിൽ കാണാറില്ല. ​ഗലാട്ട ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ചില കാര്യങ്ങൾ പറയുന്നത്.ഉയരക്കുറവ് കാരണം തനിക്ക് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടൻ പറയുന്നു. അതേസമയം ഉയരമില്ലാത്തത് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാൻ തന്നെ സഹായിച്ചെന്നും കിം​ഗ് കോങ് വ്യക്തമാക്കി. മൂന്ന് അനിയത്തിമാരെ വിവാഹം ചെയ്ത് അയച്ചത് ഞാനാണ്. കുടുംബത്തിൽ എനിക്ക് മാത്രമാണ് ഉയരക്കുറവുള്ളത്. ഉയരക്കുറവ് കൊണ്ടാണ് തനിക്കിന്ന് ഈ നിലയിലേക്ക് ഉയരാൻ കഴിഞ്ഞതെന്ന് കരുതുന്നു.

- Advertisement -

ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടികളെല്ലാം കളിയാക്കാൻ തുടങ്ങി. അന്ന് ഇതിനേക്കാൾ ഉയരം കുറവാണ്. കുളളായെന്ന് വിളിച്ച് കളിയാക്കും. ഞാൻ വളരുന്നില്ല, അതിനാലാണ് കളിയാക്കുന്നതെന്ന് തിരിച്ചറിഞ്ഞു. അച്ഛനോടും അമ്മയോടും പറഞ്ഞ് കരഞ്ഞു. ദൈവം സൃഷ്ടിച്ചതാണ്, അതിൽ കുഴപ്പമാെന്നുമില്ലെന്ന് അമ്മ പറഞ്ഞു. ഡോക്ടറെ കണ്ടപ്പോൾ ഓപ്പറേഷൻ പോലെ എന്തോ ചെയ്യണം എന്ന് നിർദ്ദേശിച്ചു. എന്നെ വെച്ച് പരീക്ഷിക്കാനാണ് അവർ നോക്കിയത്.കുടുംബ ജീവിതത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. 2001 ലാണ് ഞാൻ വിവാഹിതനായത്. കല്യാണം നടക്കാത്തതിനെക്കുറിച്ച് പലരും ചോദിക്കുമായിരുന്നു. ചിലർ നല്ല രീതിയിൽ ചോദിക്കുന്നതാണെങ്കിലും മറ്റ് ചിലർ കളിയാക്കി ചോദിക്കുന്നതാണ്. കല്യാണം ​കഴിക്കണം, ഒരു തുണ വേണമെന്ന് അടുപ്പക്കാർ പറഞ്ഞു. അങ്ങനെയാണ് അച്ഛനോ‌ടും അമ്മയോടും ഇക്കാര്യം പറയുന്നത്.

അതെ സമയം അച്ഛൻ വഴിയാണ് കല്യാണാലോചന നട‌ന്നത്. ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു. വിവാഹത്തിന് മുമ്പ് ഭാര്യയോട് സംസാരിച്ചതാണ്. എന്നെ ഇഷ്ടമായിട്ട് വിവാഹം കഴിക്കുകയാണോ എന്ന് ചോദിച്ചു. നിങ്ങളു‌ടെ സിനിമകളൊക്കെ കണ്ടിട്ടുണ്ട്. തനിക്ക് ഇഷ്ടമാണെന്ന് അവൾ പറഞ്ഞു. അങ്ങനെയാണ് വിവാഹം നടന്നത്.സാധാരണ ഭർത്താക്കൻമാരെ പോലെ ബൈക്കിൽ കറങ്ങാനൊന്നും തനിക്ക് പറ്റില്ലെന്ന് ഭാര്യയോട് മുമ്പ് പറഞ്ഞതാണ്. അതെല്ലാം എനിക്കറിയാം. കുഴപ്പമൊന്നും ഇല്ലെന്ന് അവൾ പറഞ്ഞു. പൊതുവെ സിനിമകൾ കാണാൻ ഭാര്യക്ക് താൽപര്യമില്ലെന്നും കിം​ഗ് കോങ് പറയുന്നത്.

Anusha

Recent Posts

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

2 hours ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

2 hours ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

2 hours ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

3 hours ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

3 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

4 hours ago