ഹോളിവുഡിലെ പ്രശസ്ത സംവിധായകനാണ് ക്വെന്റിൻ ടാരന്റിനോ.നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകന്റെ മികച്ച സിനിമകളിൽ ഒന്നാണ് കിൽ ബിൽ.
ചിത്രത്തിന് ലോകം മുഴുവൻ ആരാധകരുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് സംവിധായകൻ പറഞ്ഞ വിശേഷം കേട്ട് ആവേശം കൊള്ളുകയാണ് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ.
‘കിൽ ബിൽ’ സിനിമയ്ക്ക് പ്രചോദമായത് കമൽഹാസൻ ചിത്രമാണെന്ന സംവിധായകന്റെ വാക്കുകളാണ് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്നത്.
സംവിധായകൻ അനുരാഗ് കശ്യാപുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിലാണ് ക്വെന്റിൻ ടാരന്റിനോ 2003-ൽ സംവിധാനം ചെയ്ത ‘കിൽ ബിൽ’ സിനിമയെ കുറിച്ച് പരാമർശിച്ചത്.
കിൽ ബില്ലിലെ’ മാംഗ സീക്വൻസ് ഒരു ഇന്ത്യൻ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണോ എന്ന് ചോദ്യത്തിനായിരുന്നു ക്വെന്റിൽ ഇക്കാര്യം പറഞ്ഞത്.
‘കിൽ ബിൽ’ നിർമ്മിക്കുന്നതിനിടയിൽ ഒരു ഇന്ത്യൻ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്നും അത് 2001 നവംബർ 16ന് പുറത്തിറങ്ങിയ കമൽഹാസന്റെ ആളവന്താൻ എന്ന സിനിമയുടെ ഹിന്ദി പതിപ്പായ ‘അഭയ്’ എന്നാണ് സംവിധായകൻ പറഞ്ഞത്.
ഇന്ന് ആളവന്താൻ റിലീസ് ചെയ്തിട്ട് 21 വർഷമാകുകയാണ്. സൈക്കോളജിക്കൽ ത്രില്ലെർ ആയി എത്തിയ ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആയിരുന്നു കമൽ ഹാസൻ എത്തിയത്.
കമൽ ഹാസന്റെ ഒരു റോൾ മനോരോഗിയുടേതായിരുന്നു. കമൽ ഹാസന്റെ തിരക്കഥയിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് സുരേഷ് കൃഷ്ണ ആയിരുന്നു.
രണ്ട് നായികമാരായിരുന്നു ചിത്രത്തിൽ.മനീഷ കൊയ്ലളയും രവീണ ടെൻടെനും.2001 ൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.