ബിഗ് ബോസ് വീട്ടിലെ ശക്തമായ മത്സരാര്‍ത്ഥിയായിരുന്നു ഡോ, റോബിന്. റിയാസിനെ തല്ലി എന്ന ആരോപണത്തെ തുടര്‍ന്നാണ് റോബിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കിയത്. ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരാളെ ഷോയില്‍ നിന്ന് പുറത്താക്കുന്നത്. ശക്തമായ മത്സരാര്‍ത്ഥി പുറത്തേക്ക് വന്നപ്പോള്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നു.
എന്നാല്‍ പുറത്ത് വന്ന് റോബിന് വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്. ഇപ്പോള്‍ തന്റെ ആരാധകരെ കാണേണ്ട തിരക്കിലാണ് റോബിന്. അതേസമയം റോബിനെ പുറത്താക്കിയതിനെതിരെ സിനിമ സീരിയല്‍ സെലിബ്രിറ്റികള്‍ അടക്കം രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ റോബിനൊപ്പമുള്ള വീഡിയോയാണ് കിടിലം ഫിറോസ് പങ്കുവച്ചത്. ഫിറോസിനും റോബിനുമൊപ്പം റംസാനും വീഡിയോയില്‍ ഉണ്ട്. മൂവരും ഒരുമിച്ച് കാറില്‍ പോകുന്നതും അതിന് ശേഷമുള്ള ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബിഗ് ബോസില്‍ നിന്നും വന്നതിന് പിന്നാലെ തന്റെ ആരാധകരെയും സുഹൃത്തുക്കളെയും കാണുന്ന റോബിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. നേരത്തെ സാബുവിനെയും റോബിന് കണ്ടിരുന്നു.
View this post on Instagram
അതേസമയം 2018 ലായിരുന്നു മലയാളം ബിഗ് ബോസിന്റെ തുടക്കം. ആദ്യമൊക്കെ ബിഗ് ബോസിന്റെ ആരാധകരുടെ എണ്ണം കുറവായിരുന്നുവെങ്കിലും, സീസണ് ത്രീയിലും ഫോറിലും എത്തുമ്പോഴേക്കും അതില്‍ വലിയ മാറ്റമാണ് ഉണ്ടായത്. ലോക്ക് ഡൗണ്‍ സമയത്ത് ബിഗ് ബോസിന് കാഴ്ചക്കാര്‍ ഏറെയായി. ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സീസണ് ഫോര്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവില്‍ എട്ടുപേരാണ് ഷോയില്‍ ഉള്ളത്.