Film News

ഇന്ത്യയൊട്ടാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച് കെജിഎഫ് ചാപ്റ്റർ 2. സകല റെക്കോർഡുകളും തരിപ്പണം. ആദ്യ ദിന കളക്ഷൻ കണക്കുകൾ പുറത്ത്.

കെജിഎഫ് ചാപ്റ്റർ ടു ഭാഗത്തിനു വേണ്ടി ആകാംക്ഷയോടെ ഉള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യൻ സിനിമ പ്രേക്ഷകർ. ആകാംക്ഷകൾ അവസാനിപ്പിച്ചുകൊണ്ട് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇന്ത്യ എമ്പാടും തരംഗം തീർത്ത ആദ്യത്തെ കന്നട ചിത്രം കൂടിയാണ് ഇത്. പ്രശസ്ത നടൻ യഷ് ആണ് ഇതിൽ നായകൻ. പ്രശാന്ത് നീൽ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൻറെ പ്രദർശനം പലപ്പോഴായി നീട്ടിവെച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

- Advertisement -

ഇപ്പോഴിതാ ഇതിനെ കളക്ഷൻ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ ആണ് പുറത്ത് വന്നിരിക്കുന്നത്. ലോകമെമ്പാടുമായി ഏകദേശം പതിനായിരം സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിലുടനീളം തന്നെ ഏകദേശം 6500 ലധികം സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് ഏതാണ്ട് 134.5 കോടി രൂപയാണ് വാരിയത്. തെന്നിന്ത്യൻ ഭാഷകളിൽ അടക്കം ബോക്സ് ഓഫീസിൽ വമ്പിച്ച കളക്ഷനാണ് ചിത്രം ഉണ്ടാക്കുന്നത്.

ഹിന്ദിയിൽ നിന്നും മാത്രം ഏകദേശം 50 കോടിയിലധികം രൂപയാണ് ചിത്രം ആദ്യ ദിവസം നേടിയത്. ചിത്രം കേരളത്തിൽ ആദ്യ ദിന കളക്ഷൻ റെക്കോർഡുകൾ തകർത്തതായിട്ടാണ് സൂചന. മോഹൻലാൽ ചിത്രമായ ഒടിയനെ ഒക്കെ ജി എഫ് മറികടന്നു എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 7.25 കോടി രൂപ ചിത്രം ആദ്യദിനം കേരളത്തിൽ നിന്ന് നേടിയത് ആയിട്ടാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ഏഴു കോടി 20 ലക്ഷം നേടിയ ഒടിയൻ പിന്നിലായി.

ഒരു പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റർ വിഭാഗത്തിൽപെടുന്ന ചിത്രമാണ് ഇത്. ചിത്രത്തിൻറെ ആദ്യഭാഗം ഇന്ത്യയിലെമ്പാടും വമ്പൻ തരംഗമാണ് സൃഷ്ടിച്ചത്. ഹോംബാലെ ഫിലിംസ് ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. 2018 ലാണ് ആദ്യഭാഗം പ്രദർശനത്തിനെത്തിയത്. പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് ചിത്രത്തിൽ വില്ലൻ.

Abin Sunny

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

5 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

6 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

6 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

6 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

6 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

7 hours ago