Film News

ബീസ്റ്റും കേ.ജി.എഫും അല്ല, ഇത്തവണ വിഷുവിന് മലയാളത്തിൽ സിനിമകൾ റിലീസ് ചെയ്യാത്തതിനുള്ള യഥാർത്ഥ കാരണം ഇതാണ് – വെളിപ്പെടുത്തൽ

വിഷു എന്നാൽ മലയാളികൾക്ക് വലിയ ആഘോഷം തന്നെയാണ്. ഈ ആഘോഷം അവരുടെ വീടുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. മറിച്ച് സമൂഹത്തിൻറെ എല്ലാ മേഖലയിലേക്കും അത് വ്യാപിച്ചുകിടക്കുന്നു. അത്തരത്തിൽ തന്നെയാണ് തീയേറ്റർ വിപണിയും. തിയേറ്റർ വിപണി വർഷത്തിൽ ഏറ്റവും കൂടുതൽ സജീവമാകുന്നത് ഓണം വിഷു ക്രിസ്മസ് സമയങ്ങളിലാണ്. എത്ര മോശം സിനിമകളിൽ പോലും ഈ ഫെസ്റ്റിവൽ സീസണിൽ ആണ് റിലീസ് ചെയ്യുന്നത് എങ്കിൽ മികച്ച കളക്ഷൻ ആയിരിക്കും നേടുക.

- Advertisement -

കൊറോണ സമയത്ത് അല്ലാതെ മലയാളം സിനിമകൾ റിലീസ് ചെയ്യാത്ത ഒരൊറ്റ വിഷു സീസൺ പോലും നമുക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ആദ്യമായിട്ടാണ് ഈ വർഷം മലയാളം റിലീസ് ഇല്ലാത്ത വിഷു വന്നു പോകുന്നത്. എന്തായിരിക്കും ഇതിനു കാരണം? മൂന്ന് വലിയ അന്യഭാഷാ സിനിമകളുടെ റിലീസ് ആണ് ഇതിന് കാരണമെന്നാണ് ആളുകൾ പറയപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ അതല്ല കാരണം.

രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമയാണ് ആദ്യമെത്തിയത്. മാർച്ച് അവസാനം ആയിരുന്നു ഈ സിനിമയുടെ റിലീസ്. സിനിമ ഇതിനോടകം ആയിരം കോടിക്ക് മുകളിൽ രൂപ കളക്ഷൻ ആയി നേടിക്കഴിഞ്ഞു. വിജയ് നായകനായ ബീസ്റ്റ് ആയിരുന്നു പിന്നീട് എത്തിയത്. ഏപ്രിൽ പതിമൂന്നാം തീയതി ആയിരുന്നു ഈ സിനിമ തിയേറ്ററുകളിലെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കെജിഎഫ് എന്ന സിനിമയുടെ രണ്ടാംഭാഗവും റിലീസ് ചെയ്തു. ഗംഭീര റസ്പോൺസ് നേടി മുന്നേറുകയാണ് കെജിഎഫ് എന്ന സിനിമയുടെ രണ്ടാം ഭാഗം ഇപ്പോൾ.

എന്തുകൊണ്ടാണ് ഇത്തവണ വിഷു റിലീസ് ഇല്ലാത്തത് എന്ന് അറിയുമോ? പ്രധാനമായും രണ്ട് കാരണങ്ങൾ കൂടി ഉണ്ട് ഇതിന്. ഒന്ന് ഇത് റംസാൻ മാസം ആയതുകൊണ്ട് തന്നെ വലിയ ഒരു വിഭാഗം ആളുകളും നോമ്പ് ആചരിക്കുകയാണ്. ഈ സമയത്ത് സിനിമ കാണുന്നത് വിലക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയ ഒരു കളക്ഷൻ അവിടെ കുറഞ്ഞു കിട്ടും. രണ്ടാമത്തെ കാരണം ഇന്ന് ദുഃഖവെള്ളി കൂടിയാണ്. കഴിഞ്ഞ ഒരാഴ്ച ക്രിസ്തുമത വിശ്വാസികൾ പോലും വളരെ താഴ്ന്ന ജീവിത ശൈലി ആയിരിക്കും സ്വീകരിക്കുന്നത്. ഈ സമയത്ത് അവർ സിനിമ കാണാറില്ല. ഏകദേശം 50 ശതമാനം വരുന്ന പോപ്പുലേഷൻ ആണ് കേരളത്തിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും. അതുകൊണ്ടുതന്നെ ഈ അവസരത്തിൽ സിനിമകൾ റിലീസ് ചെയ്യുന്നത് വലിയ രീതിയിൽ കളക്ഷൻ കുറയുന്നതിന് കാരണമാകും എന്നത് കൊണ്ടാണ് ഈ വർഷം വിഷു റിലീസ് ഒന്നും ഇല്ലാതെ പോയത്.

Athul

Recent Posts

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

28 mins ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

55 mins ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

1 hour ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

2 hours ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago