‘കടവുളെ പോലെ കാപ്പവനിവന്‍’: കേരള പോലീസിന്റെ പുതിയ കൊറോണ ബോധവത്കരണ വീഡിയോ വൈറലാവുന്നു

വ്യക്തി ശുചിത്വം ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും മഹത്തായ കാര്യമാണ്. ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയിലാണ്. ഈ മഹാ മാരി ഇങ്ങനെ   പടരുമ്ബോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസവും ബോധവത്കരണവും നല്കുന്നതിലേക്കായി ‘ലൂസിഫര്‍ വിഡിയോ’യുമായി കേരള പൊലീസ് രംഗത്ത്. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍ എന്ന ചിത്രത്തിലെ കടവുളെ പോലെ എന്ന ഗാനം പശ്ചാത്തലമാക്കിയ വീഡിയോയുമായാണ് ഇക്കുറി കേരള പോലീസിന്റെ വരവ്. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

- Advertisement -

‘ഈ കാലവും കടന്നു പോകും .. ഇതും നമ്മള്‍ അതിജീവിക്കും ??
നിലപാടുണ്ട് … നില വിടാനാകില്ല??
നിങ്ങളോടൊപ്പമുണ്ട് … കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ ????

ഈ മഹാമാരിക്ക് മുന്നില്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഈ വീഡിയോ സമര്‍പ്പിക്കുന്നു’

എന്ന് എഴുതിയാണ് വിഡിയോ കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോലീസുകാര്‍ തന്നെയാണ് അഭിനേതാക്കള്‍. കേരള പോലീസിന്റെ സോഷ്യല്‍മീഡിയ സെല്‍ അംഗം അരുണ്‍ ബി ടി ആണ് സംവിധാനം. ജിബിന്‍ ജി നായര്‍, വിഷ്ണുദാസ്, ഷെഹ്നാസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം രഞ്ജിത്ത്.

Athul

Recent Posts

നിവിൻ പോളി, ജയസൂര്യ മുതൽ ലിസ്റ്റിൻ സ്റ്റീഫൻ വരെ – മലയാള സിനിമയിലെ ഉന്നതരെ ഡിജോ ജോസ് വിദഗ്ധമായി കബളിപ്പിച്ചത് ഇങ്ങനെ, നിഷാദ് കോയ നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ഡിജോ ജോസ്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ ആയിരുന്നു ക്വീൻ. വലിയ രീതിയിൽ…

31 mins ago

എനിക്കെന്റെ ഭർത്താവിനെ ഇഷ്ടമാണ്, പക്ഷേ – സ്വന്തം ഭർത്താവിനെ കുറിച്ച് കനൽപൂവ് താരം ചിലങ്ക പറയുന്നത് ഇങ്ങനേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിലങ്ക എസ് ദീപു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ കനൽ…

5 hours ago

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

17 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

19 hours ago