Film News

ബിഗ് ബോസ് നിര്‍ത്തുകയാണെന്നറിഞ്ഞപ്പോഴുള്ള പ്രതികരണം വ്യക്തമാക്കി അമൃത !!

മലയാളികൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ജനകീയ പരിപാടി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ചുള്ള ദുഖം മോഹൻലാൽ കഴിഞ്ഞ ദിവസം പങ്ക് വെച്ചിരുന്നു. ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചിരിക്കുകയാണ്.  കൊറൊണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനെതിരെയുള്ള പോരാട്ടത്തില്‍ ഭാഗമാവുന്നതിന് മുന്നോടിയായാണ് പരിപാടി അവസാനിപ്പിച്ചത്.

- Advertisement -

മത്സരാര്‍ത്ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയാണ് സംഭവവികാസങ്ങളെക്കുറിച്ച്‌ വിവരിച്ചത്. 9 പേരേയും വിജയികളായാണ് കാണുന്നതെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ ഉപഹാരവും അദ്ദേഹം സമ്മാനിച്ചിരുന്നു. കേക്ക് മുറിച്ച്‌ ആഘോഷമാക്കിയാണ് അദ്ദേഹം പോയത്.

അതുവരെയുള്ള വിരോധമെല്ലാം മാറ്റിവെച്ച്‌ സ്‌നേഹത്തോടെയായിരുന്നു എല്ലാവരും പെരുമാറിയത്. ഇനി ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. പരസ്പരമുള്ള ശത്രുതകളെല്ലാം മാറ്റിവെച്ചാണ് ചിരിച്ചുകളിച്ച്‌ ചിത്രങ്ങള്‍ക്ക് പോസ് ചെയ്താണ് എല്ലാവരും മടങ്ങിയത്. ഇവരുടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പുറത്തേക്ക് പോവുന്നതില്‍ സങ്കടമില്ലെന്നും എന്നാല്‍ സ്ഥിതിഗതികളെക്കുറിച്ച്‌ ആശങ്കയുണ്ടെന്നുമായിരുന്നു ഷാജി പറഞ്ഞത്.

ജീവന്‍ തന്നെ ഭീഷണിയായി നില്‍ക്കുന്ന സമയത്ത് മത്സരത്തില്‍ തുടരാന്‍ ആരും ആഗ്രഹിക്കില്ലല്ലോയെന്നായിരുന്നു രഘു പറഞ്ഞത്. വൈറസ് പടരുന്നത് തടയുന്നതിനായുള്ള ശ്രമത്തിലാണ് എല്ലാവരും. സിനിമാ-സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളും തിയേറ്ററുകളുമെല്ലാം അടച്ചിട്ടിരിക്കുകയുമാണ്. ബിഗ് ബോസിലെ ചിത്രീകരണം ഇനി മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയില്ല. പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടേയും നിങ്ങളുടേയും സുരക്ഷ പ്രധാനമാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

പരിപാടി നിര്‍ത്തുകയാണെന്നറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അമൃത സുരേഷ്. തങ്ങളെ പുറത്തേക്ക് വിടുമോയെന്ന് ബിഗ് ബോസിനോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നതായി അമൃത ആര്യയോട് പറഞ്ഞിരുന്നു. മകളെ പിരിഞ്ഞുനില്‍ക്കേണ്ടി വന്നതിനെക്കുറിച്ച്‌ പറഞ്ഞ് സങ്കടപ്പെട്ടിരുന്ന അമൃതയെ ആയിരുന്നു ഇടയ്ക്ക് കണ്ടത്. ശരിക്കും പുറത്തേക്ക് പോവണമെന്നാഗ്രഹിച്ച സമയം കൂടിയാണിത്. ഞങ്ങളും ഇടയ്ക്ക് മത്സരത്തില്‍ നിന്ന് പുറത്തേക്ക് പോവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നായിരുന്നു ആര്യ പറഞ്ഞത്.

ഇവിടെന്തൊക്കെയാണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇവിടെ മൊത്തം കോള്‍ഡ് വാറാണെന്നായിരുന്നു അഭിരാമി പറഞ്ഞത്. അടുക്കളയിലെത്തിയ മോഹന്‍ലാല്‍ ഇവിടെ പൂരിയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നു. ഗെയിമുകളെക്കുറിച്ച്‌ മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം ചോദിച്ചിരുന്നു.ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. അനുഭവം പങ്കുവെച്ച്‌ താരങ്ങള്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും.

Athul

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

5 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

6 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

6 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

6 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

6 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

7 hours ago