News

പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്‍റെ ചുമതല ഐ.ജിമാര്‍ക്ക് നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ട്രെയിൻ മാർഗ്ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്‍റെ ചുമതല ഐ.ജിമാര്‍ക്ക് നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളുടെ ചുമതല ക്രൈം ബ്രാഞ്ച് കോഴിക്കോട് ഐ.ജി ഇ.ജെ.ജയരാജിനും ദക്ഷിണകേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളുടെ ചുമതല ട്രാഫിക് ഐ.ജി ജി.ലക്ഷ്മണുമാണ് നല്‍കിയിരിക്കുന്നത്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷേയ്ക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല.

- Advertisement -

ഓരോ റെയില്‍വേ സ്റ്റേഷന്‍റെയും ചുമതല എ.എസ്.പിമാര്‍ക്കോ ഡിവൈ.എസ്.പിമാര്‍ക്കോ നല്‍കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളുടെ ചുമതലയുളള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ താഴെ പറയും പ്രകാരമാണ്.

കാസര്‍ഗോഡ് (കാസര്‍ഗോഡ് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി), കണ്ണൂര്‍ (കണ്ണൂര്‍ നാര്‍ക്കോട്ടിക് സെല്‍ എ.എസ്.പി), കാഞ്ഞങ്ങാട് (എ.എസ്.പി, എസ്.എം.എസ് വയനാട്), തിരൂര്‍ ജംഗ്ഷന്‍, ഷൊര്‍ണ്ണൂര്‍ (രണ്ടിടത്തും മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി), തൃശൂര്‍ (തൃശൂര്‍ ഡി.സി.ആര്‍.ബി എ.സി.പി), എറണാകുളം (എറണാകുളം ഡി.സി.ആര്‍.ബി എ.സി.പി), ആലപ്പുഴ (ആലപ്പുഴ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി), കോട്ടയം (കോട്ടയം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി), കൊല്ലം (കൊല്ലം ഡി.വൈ.എസ്.പി), തിരുവനന്തപുരം (തിരുവനന്തപുരം ഡി.സി.ആര്‍.ബി എ.സി.പി).

പ്രധാനപ്പെട്ട ട്രെയിനുകള്‍ വരുകയും പോവുകയും ചെയ്യുന്ന സമയത്ത് അതത് ജില്ലാ പോലീസ് മേധാവിമാര്‍ റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും. റെയില്‍വേ സ്റ്റേഷനുകളുടെ പരിധിയിലുളള ലോക്കല്‍ പോലീസ് സ്റ്റേഷനുകളും റെയില്‍വേ പോലീസ് സ്റ്റേഷനുകളും ഈ സംവിധാനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.

Web Desk 2

Recent Posts

ബിഗ്ബോസിൽ വച്ചു പറഞ്ഞ തൻ്റെ ആഗ്രഹം നിറവേറ്റി ഗബ്രി, അതും പുറത്തായതിന്റെ തൊട്ടടുത്ത ദിവസം തന്നെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാൾ…

46 mins ago

നിവിൻ പോളി, ജയസൂര്യ മുതൽ ലിസ്റ്റിൻ സ്റ്റീഫൻ വരെ – മലയാള സിനിമയിലെ ഉന്നതരെ ഡിജോ ജോസ് വിദഗ്ധമായി കബളിപ്പിച്ചത് ഇങ്ങനെ, നിഷാദ് കോയ നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് ഡിജോ ജോസ്. ഇദ്ദേഹത്തിൻറെ ആദ്യത്തെ സിനിമ ആയിരുന്നു ക്വീൻ. വലിയ രീതിയിൽ…

2 hours ago

എനിക്കെന്റെ ഭർത്താവിനെ ഇഷ്ടമാണ്, പക്ഷേ – സ്വന്തം ഭർത്താവിനെ കുറിച്ച് കനൽപൂവ് താരം ചിലങ്ക പറയുന്നത് ഇങ്ങനേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിലങ്ക എസ് ദീപു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ കനൽ…

6 hours ago

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

18 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

20 hours ago