kerala politics

മുസ്ലിം ലീഗിന്‍റെ വോട്ട് വേണം പതാക പാടില്ല.സ്വന്തം കൊടിക്കു പോലും അയിത്തം കൽപ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോൺഗ്രസ് പോയി;പിണറായി വിജയൻ

രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ കോൺഗ്രസിന്‍റെയും ലീഗിന്‍റെയും കൊടി ഉപയോഗിക്കാത്തതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി .മുസ്ലിം ലീഗിന്‍റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണെടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ പോലും കഴിവില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിപ്പോയോയെന്നും പിണറായി വിജയൻ പറയുന്നുണ്ട്.ഇന്നലെ കോൺഗ്രസിന്‍റെ ഉയർന്ന നേതാവ് വയനാട്ടിൽ എത്തി നാമനിർദേശ പത്രിക കൊടുത്തു. റോഡ് ഷോയും നടത്തി. പക്ഷെ ആ പരിപാടിയിൽ കോൺഗ്രസിന്‍റെ കൊടി ആരും കണ്ടില്ല. സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ പോലും കഴിവില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിപ്പോയോ എന്ന സംശയമാണ് ഇന്നലത്തെ ദൃശ്യങ്ങളും ഇന്നത്തെ വാർത്തകളും കണ്ടപ്പോൾ ഉയരുന്നത്.

- Advertisement -

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് സ്ഥാനാർഥിയായിട്ടാണല്ലോ. അദ്ദേഹം ആ പാർട്ടിയുടെ ദേശീയ നേതാവുമാണ്. എന്നിട്ടും തൻറെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സ്വന്തം പതാക പരസ്യമായി ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതെ പോയി. ഒരു മാധ്യമം റിപ്പോർട്ട് ചെയ്തത് “കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിൽ ഇത്തവണ ലീഗിൻറെ പതാകയും കോൺഗ്രസിൻറെ പതാകയും ഒഴിവാക്കിയാണ് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പങ്കെടുത്തത്.” എന്നാണ്. എന്ത് കൊണ്ടാണ് ഈ ഭീരുത്വം? മുസ്ലിം ലീഗിൻറെ വോട്ട് വേണം പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണെടുക്കുന്നത്? ലീഗ് പതാക ലോകത്തെ കാണിക്കുന്നതിൽ നിന്ന് ഒളിച്ചോടാൻ സ്വന്തം കൊടിക്കു പോലും അയിത്തം കൽപ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോൺഗ്രസ് എന്തുകൊണ്ട് താണ് പോയെന്നും പിണറായി വിജയൻ ചോദിച്ചു.

Anusha

Recent Posts

മലയാള സിനിമയിലെ അടുത്ത 100 കോടി? ഗുരുവായൂർ അമ്പലനടയിൽ ചിത്രത്തിന് വമ്പൻ റെസ്പോൺസ്, യഥാർത്ഥത്തിൽ ചിത്രം എങ്ങനെയുണ്ട്? റിവ്യൂ വായിക്കാം

2023 മലയാള സിനിമയിൽ സംബന്ധിച്ച് ഒരു മോശം വർഷമായിരുന്നു. ഇറങ്ങിയ സിനിമകൾ മിക്കതും തുരുതുരാ പൊട്ടുകയായിരുന്നു. എന്നാൽ 2024 മലയാളം…

3 mins ago

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

4 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

6 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

6 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

6 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

7 hours ago