Film News

ദീലീപിനോട് കാണിച്ച സമീപനം എന്തുകൊണ്ട് വിജയ് ബാബു വിഷയത്തിലില്ല; മോഹന്‍ലാലിന് കത്തെഴുതി ഗണേഷ് കുമാര്‍

താരസംഘടന അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കത്ത്. വിവാദ വിഷയങ്ങളില്‍ അക്കമിട്ട ചോദ്യങ്ങളുമായാണ് ഗണേഷിന്റെ കത്ത്. ദിലീപിനോട് നേരത്തെ സ്വീകരിച്ച സമീപനം വ്യക്തമായി മുന്നിലുണ്ടായിട്ടും സമാനമായ കുറ്റം ആരോപിക്കപ്പെട്ട നടന്‍ വിജയ് ബാബുവിനെതിരെ തത്തുല്യമായ നടപടി സ്വീകരിക്കാത്ത് എന്തുകൊണ്ടാണെന്ന് കത്തില്‍ ചോദിക്കുന്നു.

- Advertisement -

‘അമ്മ’യുടെ അംഗത്വഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ചതിനെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. ‘അമ്മ’ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഭാവിയില്‍ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണോ അംഗത്വഫീസ് വര്‍ധനയെന്ന് സംശയമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘അമ്മ’ ക്ലബ് ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോള്‍ എന്തുകൊണ്ട് മോഹന്‍ലാല്‍ മിണ്ടിയില്ലെന്നും കത്തില്‍ ചോദിക്കുന്നു.

അപകടത്തില്‍ പരുക്കേറ്റ് ഏറെക്കാലമായി ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’ അപലപിക്കുമോ എന്നും ഗണേഷ് കുമാര്‍ ചോദിക്കുന്നു. ഇടവേള ബാബു സംഘടനയുടെ സ്‌ക്രട്ടറിയായി തുടരാന്‍ യോഗ്യനാണോ എന്ന് പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Rathi VK

Recent Posts

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

21 mins ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

1 hour ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

2 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

2 hours ago

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…

3 hours ago

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…

3 hours ago