മലയാളത്തിലെ ശാലീനസുന്ദരി എന്ന് അറിയപ്പെടുന്ന നടിയാണ് കാവ്യ മാധവന്. സൗന്ദര്യത്തിലും അഭിനയത്തിലും മുന്നില്‍ നില്ക്കുന്ന നടി ഇപ്പോള്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. കാവ്യയുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം മലയാളി പ്രേക്ഷകരുടെ കണ്മുന്പിലൂടെയായിരുന്നുവെന്നും പറയാം. ബാല്യകാല നടിയായി വന്ന് പിന്നീട് നിരവധി ചിത്രങ്ങളില്‍ നടിയായി തിളങ്ങാന്‍ കാവ്യക്ക് കഴിഞ്ഞു. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവം അല്ലെങ്കിലും നടിയോടുള്ള ആ ഇഷ്ടം അതേപടി പ്രേക്ഷകമനസില്‍ ഉണ്ട്.
വിവാഹ ശേഷം വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. ഈ അടുത്ത് ദിലീപും കാവ്യയും തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലെ താരം. ഇപ്പോള്‍ മഹാലക്ഷ്മിക്കൊപ്പമുള്ള ഫോട്ടോ ആണ് താരം പങ്കുവെച്ചത്. മാതൃദിനത്തിലാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയത്. മകളെ മടിയില്‍ ഇരുത്തി കണ്ണെഴുതി കൊടുക്കുന്ന കാവ്യയെ ചിത്രത്തില്‍ കാണാം. ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
മലയാളത്തിന് പുറമെ തമിഴ് ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കാവ്യ ബാലതാരമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. പൂക്കാലം വരവായി,അഴകിയ രാവണന് തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2009 ഫെബ്രുവരി 5നായിരുന്നു കാവ്യയും നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയും തമ്മില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുന്നത്. എന്നാല്‍ ഈ ബന്ധം അധിക കാലം മുന്നോട്ട് പോയില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയ് മാസത്തില്‍ ഈ വിവാഹബന്ധം വേര്‍പെടുത്തി. ശേഷമാണ് 2016 നവംമ്പര്‍ 25ന് മലയാള സിനിമാ നടനായ ദിലീപിനെ വിവാഹം കഴിച്ചത്.