ഒരുകാലത്ത് മലയാള സിനിമയില്‍ സംവിധായകര്‍ കാവ്യ മാധവിന് വേണ്ടി കഥാപാത്രങ്ങള്‍ മാറ്റിവയ്ക്കുമായിരുന്നു. കാരണം ആ റോളില്‍ കാവ്യ മാധവന് എത്തിയാല്‍ മാത്രമേ ശരിയാവുള്ളൂ. അത്രയ്ക്ക് ആരാധകര്‍ അന്ന് കാവ്യയ്ക്ക് ഉണ്ടായിരുന്നു. ദിലീപിനെ വിവാഹം കഴിച്ചതോടെ ആ ആരാധകരുടെ എണ്ണം കുറഞ്ഞു. ഇന്ന് നടിയെ വിമര്‍ശിക്കുന്നവരാണ് കൂടുതലും. ആദ്യ വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറിനിന്ന കാവ്യ വിവാഹമോചനം നേടിയ ശേഷം തിരിച്ചു വരവ് നടത്തി. എന്നാല്‍ ദിലീപിനെ വിവാഹം കഴിച്ചതോടെയ വീണ്ടും സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു കാവ്യ.
ആദ്യകാലത്ത് മഞ്ജുമായി അടുത്ത സൗഹൃദം കാവ്യ മാധവന് ഉണ്ടായിരുന്നു. പല അഭിമുഖങ്ങളിലും മഞ്ജുവിനെ പൊക്കിക്കൊണ്ട് കാവ്യ സംസാരിക്കുകയും ചെയ്തിട്ടുണ്ട് . ഇപ്പോഴിത കാവ്യ മാധവന് മഞ്ജു വാര്യരെ കുറിച്ചും അവരുടെ കുടുംബ ജീവിതത്തെ കുറിച്ചും വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
മഞ്ജു ചേച്ചി ഒരുപാട് കാലം അഭിനയിച്ചിരുന്നുവെങ്കില്‍ ഈ ഒരു വില ചിലപ്പോള്‍ അന്ന് ഉണ്ടായിയെന്ന് വരില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. മഞ്ജു ചേച്ചിയെ നമുക്ക് കണ്ട് കൊതി തീരും മുമ്പ് ഏറ്റവും പീക്കില്‍ നില്ക്കുന്ന ടൈമിലാണ് മഞ്ജു ചേച്ചി കല്യാണം കഴിഞ്ഞ് പോയത്. കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് മഞ്ജു ചേച്ചി മാറിയത്.
അവര്‍ കുടുംബജീവിതത്തില്‍ പരാജയപ്പെടുവൊന്നും ചെയ്തില്ലല്ലോ… അവര്‍ അതില്‍ വിജയിക്കുകയല്ലേ ചെയ്തിട്ടുള്ളൂ എന്നാണ് കാവ്യ മാധവന് പറഞ്ഞത്. വീഡിയോ വൈറലായതോടെ നെഗറ്റീവ് കമന്റാണ് മുഴുവനും വരുന്നത്. ഇത്രയും അറിഞ്ഞുകൊണ്ട് തന്നെ അല്ലേ… ആ കുടുംബം നീ കലക്കിയത്, കുടുബ ജീവിതത്തില്‍ മഞ്ജുവിനെ പരാജയപ്പെടുത്തിയത് ചങ്ക് കൂട്ടുകാരി തന്നെയാണ് എന്നതാണ് സങ്കടകരം എന്നും കമന്റ് വരുന്നു.