മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കാവ്യ മാധവൻ. മലയാളത്തിലെ നിരവധി അനശ്വര കഥാപാത്രങ്ങൾ അവതരിപ്പിച്ച സൂപ്പർഹിറ്റ് നായിക. ഇപ്പോൾ സിനിമയിൽ നിന്നും കുറച്ചു വിട്ടുനിൽക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല താരം. അതുകൊണ്ടുതന്നെ നടിയുടെ പുതിയ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് ഒരു വഴിയുമില്ല. വല്ലപ്പോഴും മാത്രമാണ് കാവ്യ മാധവൻ ഫാൻസ് പേജുകൾ വഴി പുതിയ ചിത്രങ്ങളോ വിശേഷങ്ങളോ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ കാവ്യാമാധവൻ്റെ പഴയ ഒരു അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
തനിക്ക് കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണ് എന്നാണ് ഈ അഭിമുഖത്തിൽ താരം പറയുന്നത്. ചെറുപ്പം മുതൽ തന്നെ കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടമായിരുന്നു. തലയണ വയറിൽ ചുറ്റിക്കെട്ടി വെച്ചുകൊണ്ട് ഗർഭിണി അഭിനയിക്കുമായിരുന്നു താരം. ഇത് കാണുമ്പോൾ അമ്മാവന്മാർ തന്നെ വഴക്കുപറയുമായിരുന്നു എന്നും അവർ വഴക്കു പറഞ്ഞതൊക്കെ ഇപ്പോഴും ഓർമ്മയുണ്ട് എന്നും താരം പറയുന്നു. ഒരിക്കൽ ഒരു സുഹൃത്തിൻറെ സുഹൃത്ത് തന്നെ വിളിച്ച് ഒരു സിനിമയുടെ കഥ പറയുവാൻ ഉണ്ട് എന്ന് പറഞ്ഞു. അയാൾക്ക് മുൻപിൽ താരം ഒരു നിബന്ധന വെച്ചു. അത് എന്തായിരുന്നു എന്ന് അറിയുമോ?
അദ്ദേഹത്തിന് എട്ട് മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട് എന്ന കാവ്യ മാധവൻ അറിഞ്ഞു. കുട്ടിയെ കൊണ്ടു വന്നാൽ മാത്രമേ കഥ പറയുവാൻ സാധിക്കുകയുള്ളൂ എന്ന കാവ്യ മാധവൻ വാശിപിടിച്ചു. അങ്ങനെ അദ്ദേഹം കുട്ടിയുമായി എത്തി. കുഞ്ഞിനെ അടുക്കളയിലും മുകളിലെ തൻറെ മുറിയിലും എല്ലാം എടുത്തുകൊണ്ടുപോയി നടന്നു കാവ്യ മാധവൻ. ഒരു ചട്ടമ്പി കുട്ടിയായിരുന്നു അത് എന്നും തന്നെ ഒരുപാട് ഉള്ളി എന്നും താരം ഓർത്തെടുക്കുന്നു.
ഇപ്പോഴും അമ്മയാകാനുള്ള ആഗ്രഹം കൂടിയിട്ടേയുള്ളൂ. അമ്മ ആകുവാൻ വേണ്ടി മാത്രം ഒരാളെ കല്യാണം കഴിക്കണം. അയാൾ എങ്ങനെയുള്ള ആളായിരിക്കും എന്ന് പറയാനും പറ്റില്ല. അതാണ് ഏറ്റവും വലിയ പേടി. ഞാൻ കഴിഞ്ഞ ദിവസം അമ്മയോട് ഇങ്ങനെ പറഞ്ഞു – കല്യാണം കഴിക്കാതെ ഒരു അമ്മ ആകുവാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന്. തൻറെ മകൾ ന്യൂജനറേഷൻ ആയി പോയി എന്നതോർത്ത് അമ്മ തന്നെ ആ ഭാവത്തിൽ നോക്കി എന്നും കാവ്യമാധവൻ പറയുന്നു.