ബോളിവുഡില്‍ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ആഘോഷങ്ങള്‍ തുടങ്ങി. വളരെ രഹസ്യമായിട്ടാണ് ഒരുക്കങ്ങളെല്ലാം നടത്തിയത്. പ്രേക്ഷകരെ ഇക്കാര്യങ്ങളൊന്നും താരങ്ങള്‍ അറിയിച്ചില്ലെങ്കിലും പാപ്പരാസികള്‍ ഇതെല്ലാം തേടി കണ്ടെത്തുന്നുണ്ട്. വിവാഹത്തോട് അടുപ്പിച്ചുള്ള ഓരോ ഒരുക്കങ്ങള്‍ കേള്‍ക്കുമ്പോഴും ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഇതുവരെ ബോളിവുഡ് കാണാത്ത ഒരു തരത്തിലുള്ള വിവാഹം ആയിരിക്കും വിക്കിയുടെയും കത്രീനയുടെ എന്നാണ് അറിയാന്‍ കഴിഞ്ഞത്.
എല്ലാം വ്യത്യസ്ത തരത്തിലുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. അതുപോലെ ഗംഭീര ആഘോഷം തന്നെയാണ്. എന്നാല്‍ വിവാഹത്തെക്കുറിച്ച് രണ്ടുപേരും ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള മറ്റു ചില വാര്‍ത്തകളാണ് പുറത്തുവരുന്നത്.
വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരു രഹസ്യകോഡ് അതിഥികള്‍ക്ക് നല്‍കും എന്നാണ് പുതിയ റിപ്പോര്‍ട്ട് . ഹോട്ടല്‍ മുറികളില്‍ പോലും ഒരു കോഡ് വഴി മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയും. അതേസമയം ഇവിടെ ഫോണുകള്‍ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ താരങ്ങള്‍ വിവാഹത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പറയാത്തത് ആരാധകരിലും ആശങ്ക ഉണ്ടാക്കി.
ഗംഭീരമായ ആഘോഷമായിരിക്കും നടക്കുക. വളരെ ചുരുക്കം ചില പേര് മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളു. രാജസ്ഥാനില്‍ വെച്ചാണ് വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നത്. ഡിസംബര്‍ അവസാനത്തോടെ ആണ് വിവാഹം നടക്കുക.