Film News

പ്രതിഫലം നൽകിയില്ല എന്ന ബിഗ് ബോസ് മത്സരാർത്ഥി നടി കസ്തൂരിയുടെ ആരോപണത്തിന് തക്ക മറുപടിയുമായി ചാനൽ

ഇന്ത്യയിൽ ഏറെ ജനപ്രിയത നേടിയ പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിൽ മോഹൻലാലാണ് അവതാരകരായി എത്തുന്നത് എങ്കിൽ ഹിന്ദി പതിപ്പിൽ സൽമാൻ ഖാനാണ്. തമിഴ് പതിപ്പ് അവതരിപ്പിക്കുന്നതിനു സാക്ഷാൽ ഉലകനായകൻ കമൽഹാസൻ ആണ്. തമിഴ് പതിപ്പിലെ മത്സരാർഥി ആയിരുന്നു നടി കസ്തൂരി. പരിപാടിയുടെ രണ്ടാം സീസണിലാണ് കസ്തൂരി മത്സരാർത്ഥിയായി എത്തിയത്.

- Advertisement -

കഴിഞ്ഞ ദിവസം നടി കസ്തൂരി ചാനൽ അധികൃതർക്കെതിരെ ഒരു ആരോപണം ഉന്നയിച്ചിരുന്നു. ബിഗ് ബോസ് പരിപാടിയിൽ മത്സരാർത്ഥിയായ എത്തിയെങ്കിലും അതിൻറെ പ്രതിഫലം ഇതുവരെ നൽകിയിട്ടില്ല എന്നായിരുന്നു ആരോപണം. പരിപാടി നിർത്തിയിട്ടു ഒരു വർഷം ആയെങ്കിലും ഇതുവരെ തൻറെ ശമ്പളം നൽകിയിട്ടില്ല എന്നായിരുന്നു നടി ആരോപിച്ചത്. പരിപാടിയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ആയിരുന്നു കസ്തൂരി എത്തിയത്.

വലിയ കോളിളക്കം ആണ് കസ്തൂരിയുടെ വരവോടെ ബിഗ് ബോസ് വീട്ടിൽ സംഭവിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ താരം പുറത്തുപോവുകയായിരുന്നു. എന്നാൽ പിന്നീട് പുറത്തുവന്ന് ചാനൽ അധികൃതർക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ കസ്തൂരി നടത്തിയിരുന്നു. തന്നെ പരിപാടിയിൽ അവതരിപ്പിച്ച വിധം ഒട്ടും ശരിയായില്ല എന്ന തരത്തിലുള്ള വിമർശനങ്ങൾ ആദ്യം മുതൽക്കേ കസ്തൂരി പറയുന്നുണ്ടായിരുന്നു.

ഇപ്പോൾ വിമർശനങ്ങൾക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ചാനൽ അധികൃതർ. “ഞങ്ങൾ ഉത്തരവാദിത്വമുള്ള ഒരു ചാനലാണ്. മത്സരാർത്ഥികൾക്ക് എല്ലാം കൃത്യമായി പ്രതിഫലം നൽകാറുണ്ട്. നടി കസ്തൂരി ഉള്ള പ്രതിഫലം കഴിഞ്ഞ ഡിസംബർ മാസം തന്നെ നൽകിയതാണ്. എന്നാൽ പിന്നീട് ജിഎസ്ടി കണക്കുകൾ ബോധിപ്പിക്കുന്നതിന് വേണ്ടി പ്രതിഫലം താൽക്കാലികമായി തടഞ്ഞുവെക്കുകയായിരുന്നു. നടി ഇതുവരെ ജിഎസ്ടി സംബന്ധമായ പേപ്പറുകൾ ഒന്നും ഹാജരാക്കിയിട്ടില്ല. അവർ ഹാജരാക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്” – ഇതായിരുന്നു ചാനൽ നൽകിയ മറുപടി.

എന്നാൽ ഇതിനു ശേഷം കസ്തൂരി മറുപടി ഒന്നും പറഞ്ഞിട്ടില്ല. നാളെ ആണ് ബിഗ് ബോസ് പുതിയ പതിപ്പ് ആരംഭിക്കുന്നത്. ആരൊക്കെ ആയിരിക്കും അതിഥികളായി എത്തുന്നത് എന്നത് സംബന്ധിച്ച് ഇതുവരെ കൃത്യത ഒന്നും വന്നിട്ടില്ല. അതുകൊണ്ടുതന്നെ കാണുന്നവർക്ക് ഒരു ഗംഭീര സർപ്രൈസ് ആയിരിക്കും പരിപാടിയിൽ ഉണ്ടാകാൻ പോകുന്നത്

Athul

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

11 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

23 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago