വീട്ടില്‍ മയിലുകളെ വളര്‍ത്തിയതിന് കര്‍ണാടക സ്വദേശി അറസ്റ്റില്‍. കാമഗൗഡനഹള്ളിയിലാണ് സംഭവം. വീട്ടില്‍ മയിലുകളെ വളര്‍ത്തിയ മഞ്ജു നായക് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
രഹസ്യ വിവരത്തെ തുടര്‍ന്ന് വനംവകുപ്പിന്റെ മൊബൈല്‍ വിജിലന്‍സ് സ്ക്വാഡാണ് മഞ്ജു നായകിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. അന്വേഷണത്തില്‍ മഞ്ജു നായക് നിരവധി മയിലുകളെ വളര്‍ത്തുന്നുണ്ടെന്ന് സ്ക്വാഡിന് മനസിലായി. പ്രായപൂര്‍ത്തിയാകാത്ത മയിലിനെയും കണ്ടെത്തിയിട്ടുണ്ട്.
1972 ലെ ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് (പ്രൊട്ടക്ഷന്‍ ) ആക്റ്റ് പ്രകാരം മയില്‍ സംരക്ഷിത പക്ഷിയാണ്. മയിലിനെ കൊന്നാലോ വേട്ടയാടിയാലോ സെക്ഷന്‍ 51 (1 എ ) പ്രകാരം ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇരുപതിനായിരം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാം. വന്യജീവി സംരക്ഷണ നിയമം ചാപ്റ്റര്‍ വിഎ വകുപ്പ് 49 അ (ബി) പ്രകാരം മയില്‍ വേട്ട നടത്താതെയുളള മയില്പീലികളുടെ ശേഖരണവും വിതരണവും കുറ്റകരമല്ല.