News

തൈമൂറിന് കൂട്ടായി മറ്റൊരാൾ കൂടി വരുന്നു!

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ബോളിവുഡ് താരദമ്ബതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും. വാര്‍ത്താകുറിപ്പിലൂടെയാണ് ദമ്ബതികള്‍ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

- Advertisement -

കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നിങ്ങള്‍ക്ക് നന്ദി.- ഇരുവരും പറയുന്നു. മൂന്ന് വയസുകാരന്‍ തൈമൂറാണ് ഇരുവരുടേയും ആദ്യമകന്‍. അച്ഛനേയും അമ്മയേയും പോലെ കുട്ടിത്താരത്തിന് ആരാധകരും ഏറെയാണ്.

കരീന ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കരീനയുടെ അച്ഛന്‍ രണ്‍ധീര്‍ കപൂര്‍ ഇതേക്കുറിച്ച്‌ പ്രതികരിച്ചിരുന്നു.വാര്‍ത്തകള്‍ സത്യമാണെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അങ്ങനെയാണെങ്കില്‍ താന്‍ വളരെ അധികം സന്തോഷവാനായിരിക്കും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

തൈമൂര്‍ ജനിച്ചതിന് ശേഷം രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച്‌ നിരവധി ചോദ്യങ്ങള്‍ കരീനയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. താനും സെയ്ഫും ജോലിയുമായി തിരക്കിലാണെന്നും അതിനാല്‍ രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ആമിര്‍ ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിങ് ഛദ്ദറിലാണ് കരീനയെ ഇനി കാണുക. ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസിനെ തുടര്‍ന്ന് 2021 ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. ഭൂത് പൊലീസ്, ബണ്ടി ഓര്‍ ബബ്ലി 2 എന്നിവയാണ് സെയ്ഫിന്റെ പുതിയ ചിത്രങ്ങള്‍.

Web Desk 2

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

8 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

8 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

9 hours ago