News

എന്റെ പൊക്കിൾ സെൻസെഷനൽ ആവുന്നതിൽ സന്തോഷമുണ്ട് : അമല പോൾ

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നായികമാരില്‍ ഒരാളാണ് അമല പോള്‍. താരത്തെ തേടി തമിഴില്‍ നിന്നും തെലിങ്കുയില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തുകയും ചെയ്തിരുന്നു. ഇതിലൂടെ താരത്തിന്റെ സിനിമാജീവിത മാറ്റങ്ങളും ഉണ്ടായി. ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം തന്റെ നിലപടുകള്‍ എല്ലാം തുറന്നു പറയാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അമലയും ബോബി സിംഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല എന്നായിരുന്നു ആരാധകരില്‍ നിന്ന് ഉണ്ടായ പ്രതികരണം. അമല പോസ്റ്ററില്‍ എത്തിയത് .സാരിയില്‍ അല്പമധികം ഗ്ലാമറായിട്ടാണ്.അതുമായി ബന്ധപ്പെട്ട് അമല നടത്തിയ പ്രസ്താവന ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറുന്നത്.

- Advertisement -

സുസി ഗണേശന്‍ സംവിധാനം ചെയ്ത ചിത്രമായ തിരുട്ടുപയലേ 2 എന്ന കഥ തെരെഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എന്ന് തുറന്ന് പറയുകയാണ് അമല. അഭിനേത്രി എന്ന നിലയില്‍ പൂര്‍ണമായും സംതൃപ്തി നല്‍കിയ ചിത്രമാണ് അത് . സത്യത്തില്‍ പോസ്റ്ററില്‍ വന്ന തന്റെ പൊക്കിള്‍ സിനിമയില്‍ ഇത്രയും പ്രശ്നങ്ങളുണ്ടാക്കുമെന്ന് കരുതിയിരുന്നില്ല.

ചില കാര്യങ്ങളില്‍ പലതും തുറന്ന് പറയേണ്ടതും കാണിക്കേണ്ടതുമായി വന്നേക്കും. എന്തുതന്നെയായാലും തന്റെ പൊക്കിള്‍ സെന്‍സേഷണല്‍ ആയതില്‍ വളരെ സന്തോഷമുണ്ട്. ആത്മവിശ്വാസമുള്ള, ബോള്‍ഡ് ആയ ഒരു സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിയ്ക്കുന്നത് .

തന്റെ സഹതാരങ്ങളായ ബോബി സിംഹയില്‍ നിന്നും പ്രസന്നയില്‍ നിന്നുമെല്ലാം നല്ല പിന്തുണയാണ് ലഭിചിരുന്നത്‌ .പരസ്പരം മനസിലാക്കി ഒരേ ചിന്താഗതിയോടെയാണ് തങ്ങള്‍ ഒട്ടുമിക്ക രംഗങ്ങളും പൂര്‍ത്തിയാക്കിയിരുന്നത്.റൊമാന്റിക് രംഗങ്ങള്‍ ചെയ്യാന്‍ ബോബി സിംഹയ്ക്ക് അല്പം മടിയുണ്ടായിരുന്നു.പിന്നെ താന്‍ മുന്‍കൈ എടുത്തു. പ്രണയത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥ ജീവിതത്തിലായാലും ഒരുപാട് പുരോഗമിച്ചിട്ടുണ്ടെന്നും അമല കൂട്ടിച്ചേര്‍ത്തു.

Web Desk 2

Recent Posts

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

2 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

2 hours ago

സന്തോഷ വാർത്ത അറിയിച്ചു മാളവിക കൃഷ്ണദാസും ഭർത്താവും, ആശംസകൾ നേർന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ നായിക…

2 hours ago