നടി ശ്രീദേവിയുടെ മരണം ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. ബോളിവുഡില്‍ തിളങ്ങി നിന്ന ശ്രീദേവിക്ക് മലയാളത്തിലും ആരാധകര്‍ ഏറെയായിരുന്നു. മരണ ശേഷവും നടിയുടെ ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവും വന്നിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.
ഓഗസ്റ്റ് 13 നായിരുന്നു നടിയുടെ ജന്മദിനം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ശ്രീദേവിയുടെ 58 ജന്മദിനമായിരുന്നു ഇത്. ഈ ദിനത്തില്‍ ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം കരീന കപൂര്‍ ശ്രീദേവിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത് . കരീന കപൂറിന്റെ പ്രിയപ്പെട്ട നടിന്മാരിലൊരാളാണ് ശ്രീദേവി എന്നത് താരത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
പ്രിയപ്പെട്ട നടി ആരാണെന്ന് ചോദിച്ചാല്‍ അത് ശ്രീദേവി എന്ന് തന്നെയാണ് കരീന പറയുന്നത്. ശ്രീദേവി നായിക വേഷത്തിലെത്തിയ മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രം 35 തവണയ്ക്ക് മുകളില്‍ താന്‍ കണ്ടിട്ടുണ്ടെന്നും കരീന പറയുന്നു. ശ്രീദേവിയുടെ മറ്റു ചിത്രങ്ങളും കൂടുതല്‍ തവണ കണ്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. കരീനയെ പോലെ അമ്മയും ശ്രീദേവിയുടെ വലിയൊരു ആരാധികയാണ് . അവരുടെ കുടുംബം എത്ര മനോഹരമാണെന്നും , അവരെ തന്റെ മക്കള്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും കരീനയുടെ അമ്മ പറയുന്നു.
മലയാളം തമിഴ് തെലുങ്ക് എന്നിങ്ങനെ നിരവധി ഭാഷകളില്‍ ശ്രീദേവി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. ആ സമയത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിരുന്നു ശ്രീദേവി. എന്നാല്‍ തന്റെ കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടി നല്ലൊരു നടി ആയിട്ട് പോലും , അഭിനയത്തെ ഏറെ ഇഷ്ടപ്പെട്ടിട്ട് പോലും കുറെ നാളുകള്‍ സിനിമയില്‍നിന്ന് ശ്രീദേവി മാറി നിന്നിരുന്നു. ശ്രീദേവിയെ പോലെ മക്കളും സിനിമയില്‍ സജീവമാവുകയാണ്.
അതേസമയം 2018 ലായിരുന്നു ശ്രീദേവിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. ദുബായിയിലെ ഒരു ഹോട്ടല്‍ ബാത്റൂമില്‍ മരിച്ചു കിടക്കുകയായിരുന്നു ശ്രീദേവി. ഈ വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി വിവാദങ്ങളും വന്നുകൊണ്ടിരുന്നു.