ഷാജുവിന്റെ ഒപ്പം മൂത്ത മകള്‍ നന്ദനയും ഇളയ ആള് നീലാഞ്ജനയും ടിക്ടോക് വീഡിയോകളില്‍ സജീവമാണ്.മക്കളും അച്ഛനെയും അമ്മയേയും അഭിനയത്തില്‍ കടത്തിവെട്ടും എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപെടുന്നത്.
ഇന്ന് ഒക്ടോബര്‍ 27 ഷാജുവിന്റെയും ചാന്ദിനിയുടെയും ജിവിതത്തില്‍ മറക്കാന്‍ ആകാത്ത ദിവസമാണ് 21 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഇരുവരും ഒന്നായത്. ഇരുവരുടെയും വിശേഷങ്ങള്‍ വായിക്കാം. 1999ലായിരുന്നു താരം നടി കൂടിയായ ചാന്ദ്നിയെ വിവാഹം കഴിച്ചത്. സംഭവബഹുലമായ പ്രണയവിവാഹത്തിന്റെ കഥ താരം തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുമുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 27നാണ് ഇരുവരുടേയും 21ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എപ്പോഴും മക്കള്‍ക്കൊപ്പമുള്ള ടിക്ക് ടോക്ക് വീഡിയോയും പങ്കുവയ്ക്കാറുണ്ട്.
മൂത്തമകള്‍ നന്ദനയും ഇളയമകള്‍ നീലാഞ്ജനയും സോഷ്യല്‍ മീഡിയയില്‍ ഷാജുവിനൊപ്പം തന്നെ വൈറലാണ്. ഇപ്പോഴിതാ കാപ്പുചിനോ കുടിക്കുന്ന അനുഭവം പങ്കുവച്ച് എത്തുകയാണ് താരം.
ഭാര്യയ്ക്ക് കാപ്പുചിനോ വാങ്ങി കൊടുത്തതിന്റെ അനുഭവം പങ്കിട്ടാണ് താരം എത്തുന്നത്. ഭാര്യയുടെ രസകരമായ എക്സ്പ്രഷനും വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ഫങ്കുവച്ചതിന് പിന്നാലെ നിരവധി കമന്റുകളാണ് നിറയുന്നത്.