അന്ന ബെൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു കപ്പേള. റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ നായകന്മാരായി എത്തിയ ചിത്രം വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു.
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം 2020ൽ ആയിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രകടനം അന്ന ബെന്നിനെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി കൊടുത്തിരുന്നു.
മുഹമ്മദ് മുസ്തഫയ്ക്ക് നവാഗത സംവിധായകനുള്ള അവാർഡും നേടി കൊടുത്തിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സിനിമയുടെ തെലുഗ് റീമേക്ക് ഒരുങ്ങുമെന്ന വാർത്ത എത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ തെലുഗ് റീമേക്ക് ട്രെയിലെർ എത്തിയിരിക്കുകയാണ്.ബുട്ട ബൊമ്മ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളി താരം അനിഖ സുരേന്ദ്രൻ ആണ് നായികയായി എത്തുന്നത്.
അനിഘയുടെ തെലുഗ് അരങ്ങേറ്റ ചിത്രമാണിത്.ശ്രീനാഥ് ഭാസി അവതരിപ്പിച്ച വേഷം തെലുങ്കിൽ ചെയ്യുന്നത് അര്ജുൻ ദാസ് ആണ്. റോഷൻ മാത്യുവിന്റെ കഥാപാത്രം സൂര്യ വിശിഷ്ട പുനരവതരിപ്പിക്കുന്നു. ഷൗരി ചന്ദ്രശേഖർ ആണ് സംവിധാനം. സംഗീതം ഗോപി സുന്ദരാണ് നിർവഹിക്കുന്നത്.
അന്ന ബെൻ നേടിയ പോലെ അനിഖ ചലച്ചിത്ര അവാർഡ് നേടുമോ എന്നാണ് താരത്തിന്റെ ആരാധകർ നോക്കിയിരിക്കുന്നത്.തെലുഗ് അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ അവാർഡ് നേടിയാൽ പിന്നെ താരത്തിനെ പിടിച്ചാൽ കിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.