ഷാരൂഖ് ഖാന് നായകനായി എത്തിയ പുതിയ ചിത്രം ജവാന് വന്‍ വിജയം നേടി പ്രദര്‍ശനം തുടരുന്നതിന് ഇടയില്‍ ഷാരൂഖ് ഖാനെ അഭിനന്ദിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. ഷാരൂഖ് ഖാനെ ഇന്ത്യന്‍ സിനിമയുടെ ദൈവം എന്നാണ് കങ്കണ വിശേഷിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കങ്കണയുടെ പ്രശംസ. ഷാറുഖിന്റെ നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നില്‍ വണങ്ങുന്നുവെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
”തൊണ്ണൂറുകളില്‍ കാമുകനായി എത്തി, ആരാധകരുമായി ബന്ധം നിലനിര്‍ത്തികൊണ്ട് ദശാബ്ദങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ ഇന്ത്യയുടെ മാസ് ഹീറോയായി ഉയര്‍ന്നു. ഇതൊരു ചെറിയ കാര്യമല്ല.
യഥാര്‍ഥ ജീവിതത്തിലും അദ്ദേഹം സൂപ്പര്‍ ഹീറോയാണ്. ഒരു സമയത്ത് ആളുകള്‍ അദ്ദേഹത്തെ എഴുതിത്തള്ളുകയും സിനിമകളുടെ തിരഞ്ഞെടുപ്പിനെ പരിഹസിക്കുകയും ചെയ്തു. ഇന്ന് ഞാനത് ഓര്‍ക്കുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ പോരാട്ടം ദീര്‍ഘകാല കരിയര്‍ ആസ്വദിക്കുന്ന എല്ലാ കലാകാരന്മാര്ക്കും ഒരു മാസ്റ്റര്‍ ക്ലാസാണ്, പക്ഷേ അത് പുനര്‍നിര്‍മിക്കുകയും പുനഃസ്ഥാപിക്കുകയും വേണം.
ഷാറുഖ് സിനിമ ദൈവമാണ്. നിങ്ങളുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും വിനയത്തിനു മുന്നില്‍ വണങ്ങുന്നു. ജവാന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും അഭിനന്ദനം.”കങ്കണ കുറിച്ചു.
അതേസമയം തമിഴ് സംവിധായകന് ആറ്റ്ലീയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്. ഷാറൂഖിനൊപ്പം നയന്‍താര, വിജയ് സേതുപതി, യോഗി ബാബു, സന്യ മല്‍ഹോത്ര, പ്രിയാമണി, റിധി ഡോഗ്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. അനിരുദ്ധാണ് സംഗീതം.