ബോളിവുഡിലെ പ്രശസ്ത നടിമാരാണ് കങ്കണയും ആലിയ ഭട്ടും. ഇരുവരും രണ്ട് വ്യത്യസ്തമായ രീതികളിൽ ബോളിവുഡിൽ കാലുറപ്പിച്ചവർ. ആലിയ നായികയാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗംഗു ഭായി കത്തിയവാദി. പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലി ആണ് ചിത്രം ഒരുക്കുന്നത്. ചിത്രം ഫെബ്രുവരി 25ന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.
ഇപ്പോഴിതാ ആലിയ ക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയാണ് കങന. ഇൻസ്റ്റഗ്രാം സ്റ്റോറി യിലൂടെയാണ് താരം പ്രതികരിക്കുന്നത്. താരം പറയുന്നത് ഇങ്ങനെ. ഈ വെള്ളിയാഴ്ച ബോക്സ് ഓഫീസിൽ 200 കോടി രൂപ ചാരം ആവാൻ പോവുകയാണ്. സിനിമ മാഫിയാ തലവൻ റെ സൗന്ദര്യം ഉണ്ടെങ്കിലും ബുദ്ധിയില്ലാത്ത പ്രിയ പുത്രിക്ക് ( ബ്രിട്ടീഷ് പാസ്പോർട്ട് കൊണ്ട് നടക്കാൻ ഇഷ്ടപ്പെടുന്നവളാണ് അവൾ) അഭിനയിക്കാൻ അറിയാം എന്ന് ആളുകളുടെ മുന്നിൽ തെളിയിക്കണം.
ഹിന്ദി സിനിമ മേഖലയെ ബോളിവുഡ് മാഫിയ ഡാഡി ഒറ്റയ്ക്ക് നശിപ്പിച്ചു. എത്രയോ സംവിധായകരെ അയാൾ ഇമോഷണൽ ആയി മാനിപുലേട്ട് ചെയ്യുന്നു. തൻറെ രണ്ടാംതരം അഭിനയം അവരുടെ സിനിമാറ്റിക് ബ്രില്യസിനുമേൽ അടിച്ചേൽപ്പിക്കുകയാണ് അയാൾ. ഇതിനുള്ള പുതിയ ഉദാഹരണമാണ് ഉടൻ പുറത്തു വരാൻ പോകുന്നത്.
കങ്കണ കുറിച്ചിരിക്കുന്നത് ഇങ്ങനെ. ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിനേ ആണ് താരം മാഫിയയുടെ ഡാടി എന്ന് വിളിച്ചിരിക്കുന്നത്. കങ്കണയുടെ പോസ്റ്റ് ബോളിവുഡിൽ വലിയ ചലനമാണ് സൃഷ്ടിക്കുന്നത്.