ശബരിമല വിഷയത്തിലൂടെ ശ്രദ്ധ നേടിയ കനക ദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി.

ശബരിമലയിൽ കയറി വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് കനകദുർഗ്ഗ. യുവതികൾക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് ഇവർ ശബരിമല കയറിയത്. ഇത് വലിയ വിവാദം ആവുകയും ചെയ്തു. കടുത്ത വിമർശനം കരക ഇതിൻറെ പേരിൽ നേരിട്ടിരുന്നു. ഇപ്പോഴിതാ കനകദുർഗ്ഗ വിവാഹിത ആയിരിക്കുകയാണ്.

മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും ആയിട്ടാണ് കനകദുർഗ്ഗ വിവാഹിതയായത്. ഭാര്യ ഭർതൃ ബന്ധം സഖാക്കളായി ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. തീരുമാനത്തിന് പിന്നാലെയാണ് ഇരുവരും സ്പെഷ്യൽ മാരേജ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തത്.

രണ്ടുപേരും ഒറ്റയ്ക്ക് ജീവിക്കുന്നവർ ആണ്. ആക്ടിവിസ്റ്റുകൾ ആണ്. ഐക്യത്തോടെ ജീവിക്കാം എന്ന് തീരുമാനിച്ചു. കഴിഞ്ഞ മെയ് മാസം മുതലുള്ള പരിചയമാണ് വിവാഹത്തിൽ എത്തിയത്. വിവാഹിതരായെങ്കിലും ഒരാൾ ഒരാൾക്ക് മുകളിലാണെന്ന ചിന്ത ഒന്നുമില്ല.

അവരുടെ പ്രവർത്തനങ്ങൾ അവർ തുടരും. തന്റെ പ്രവർത്തനങ്ങൾ താനും തുടരും. വിളയോട് ശിവൻകുട്ടി പറയുന്നത്. ഈയടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ പട. വിനായകൻ ജോജോ ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിലെ സമരനായകൻ ആണ് വിളയോടി ശിവൻകുട്ടി.